വികസന സാധ്യതകള്‍തേടി മലയാളം സര്‍വകലാശാലയില്‍ ശില്‍പശാല
തിരൂര്‍: പ്രാദേശിക വികസന സാധ്യതകളും വെട്ടം പഞ്ചായത്തിന്റെ സവിശേഷ വികസന മേഖലകളും അന്വേഷിച്ചു കണ്ടെത്താന്‍ മലയാളം സര്‍വകലാശാല 27, 28 തിയതികളില്‍ ശില്‍പശാല നടത്തുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വികസന പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹാര നടപടികള്‍ ആരായുകയാണ് ലക്ഷ്യം. 27നു രാവിലെ 10നു വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രാദേശിക വികസനം മുന്‍നിര്‍ത്തി സര്‍വകലാശാലയിലെ വിവിധ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ എം.എ പഠനത്തിന്റെ ഭാഗമായി തയാറാക്കിയ 20 പ്രബന്ധങ്ങള്‍ ശില്‍പശാല ചര്‍ച്ച ചെയ്യും. നാലു വിഭാഗങ്ങളിലായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് അതതു മേഖലകളിലെ വിദഗ്ധര്‍ നേതൃത്വം നല്‍കും.
കാലിക്കറ്റ് സര്‍വകലാശാല സ്ത്രീ പഠനവിഭാഗത്തിലെ ഡോ. മിനി സുകുമാരന്‍, പരിസ്ഥിതി വിദഗ്ധനും കെമിസ്ട്രി പ്രൊഫസറുമായ ഡോ. മുഹമ്മദ് ഷാഫി, കെ. സതീഷ് (ഐ.ആര്‍.ടി.സി പാലക്കാട്), ബാബു വേങ്ങേരി (നിറവ് കോഴിക്കോട്) എന്നിവര്‍ ചര്‍ച്ചകള്‍ ക്രോഡീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."