HOME
DETAILS

പ്ലാറ്റ്‌ഫോമിലേക്കുള്ള വഴി നിറയെ സാധനങ്ങള്‍; ട്രെയിന്‍ യാത്രികര്‍ വലയുന്നു

  
backup
September 20 2016 | 23:09 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%ab%e0%b5%8b%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3





ഒറ്റപ്പാലം: പാസഞ്ചര്‍ ട്രെയിനില്‍ വൈകുന്നേരങ്ങളില്‍ ഒറ്റപ്പാലത്ത് എത്തിയാല്‍ ഇറങ്ങാന്‍ യാത്രക്കാര്‍ ഒന്നു വിയര്‍ക്കേണ്ടി വരും. കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക്  ഇറങ്ങാനുള്ള വഴികളിലൊക്കെ കോയമ്പത്തൂരില്‍ നിന്നു കൊണ്ടു വരുന്ന വലിയ  ചാക്കുകളും പെട്ടികളുമാകും.
ഒരു ഗുഡ്‌സ് വണ്ടിയില്‍ തന്നെ കയറ്റാന്‍ മാത്രം കെട്ടുകളുള്ളതിനാല്‍ ഇത് ഇറക്കിയ ശേഷമേ യാത്രക്കാര്‍ക്ക് ഇറങ്ങാന്‍ കഴിയൂ. ഇറക്കി കഴിയുമ്പോഴേക്കും വണ്ടി എടുക്കുന്ന സമയമാകുമെന്നതിനാല്‍ മറ്റു വഴികളിലൂടെ പാളത്തിലേക്കും മറ്റും ചാടിയിറങ്ങേണ്ട ദുരവസ്ഥയിലാണ് യാത്രക്കാര്‍. അരി, വിവിധ തരം ഗ്ലാസ്സുകള്‍, പാത്രങ്ങള്‍, മസാലകള്‍ കൂടാതെ വേഗത്തില്‍ വിറ്റഴിയുന്ന പ്രശസ്ത കമ്പനികളുടെ ഇലക്ട്രിക് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് നികുതി വെട്ടിച്ച് കൊണ്ടു വരുന്നത്. മിക്‌സി, ഇന്‍ഡക്ഷന്‍ കുക്കര്‍, ഫാന്‍, പമ്പുകള്‍ തുടങ്ങിയവയാണ് അധികമായി  വരുന്നത്. സ്ത്രീകളും കുട്ടികളുമാണ് ഇതില്‍ ഏറെ വിഷമിക്കുന്നത്. നാലഞ്ചു കമ്പാര്‍മെന്റില്‍ കോയമ്പത്തൂരില്‍ നിന്ന് കൊണ്ടു വരുന്ന കള്ളക്കടത്ത് സാധനങ്ങളാണ് അധികവും ഉണ്ടാകുക.
എല്ലാതരം ഉല്‍പ്പന്നങ്ങളും ഇങ്ങിനെ നികുതി വെട്ടിച്ച് ട്രെയിന്‍ വഴി കേരളത്തിലെ വിവിധ സ്റ്റേഷനുകളിലേക്ക് എത്തിയിട്ടും ഒരു നടപടിയുമില്ല.  ഒരു ബില്ലും ഇല്ലാതെ പതിനായിരങ്ങള്‍ വില വരുന്ന സാധനങ്ങളാണ് ചിലര്‍ കേരളത്തിലെത്തിച്ച് കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തുന്നത്. ട്രെയിന് ചരക്ക് കൂലി പോലും നല്‍കാതെയാണ് ഇവ റെയില്‍വേ സ്റ്റേഷനുകളില്‍ ഇറക്കി കടത്തി കൊണ്ടു പോകുന്നത്.
 റെയില്‍വേ സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഉള്‍പ്പടെയുള്ളവരുടെ  മുന്‍പിലൂടെ കടത്തി കൊണ്ടു പോകുമ്പോഴും പരിശോധനയോ മറ്റ് നടപടികളോ ഉണ്ടാകാറില്ല. നിത്യേന വന്‍തോതില്‍ കള്ളകടത്ത് നടന്നിട്ടും പേരിനു പോലും പിടികൂടാത്തതാണ് റെയില്‍വേയിലെ ചിലര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന ആരോപണം ശക്തമാക്കുന്നുണ്ട്. കോയമ്പത്തൂരില്‍ നിന്ന് ഇത്തരം സാധനങ്ങള്‍ വന്‍തോതില്‍ വരുത്തി, സംഭരിച്ച്  വിവിധ പ്രദേശങ്ങളിലേക്കും മറ്റ് അയല്‍ ജില്ലകളിലേക്കും എത്തിക്കുന്ന വന്‍ ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സ്വന്തം കടകളിലേക്കും  വീടുകളിലേക്ക് മാസതവണ വ്യവസ്ഥയിലുമാണ് ഇത്തരം നികുതി വെട്ടിച്ച സാധനങ്ങള്‍ വില്‍പന നടത്തുന്നത്.
കേരളത്തില്‍ 6000 രൂപ വില വരുന്ന ഇലക്ട്രിക് ഉല്‍പ്പന്നം  കോയമ്പത്തൂരില്‍ കേരളത്തിലെ ഡീലര്‍ വിലയേക്കാള്‍ ആയിരം രൂപ കുറച്ച്  ലഭ്യമാവും. ഇതേ ഉല്‍പന്നം നികുതി വെട്ടിച്ചാണ് കടകളില്‍ എത്തുന്നതെങ്കിലും കടയില്‍ നിന്ന് വാങ്ങുന്നയാള്‍ക്ക് നികുതി ചേര്‍ത്തുള്ള വില നല്‍കേണ്ടി വരും. വിലയുടെ ഇരട്ടിയില്‍ അധികം രൂപ ലാഭമായി കടകള്‍ക്ക് ലഭിക്കുകയും ചെയ്യും. കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്ക് വില്‍പനാനന്തരം സേവനം നല്‍കാന്‍ കടക്കാര്‍ ബാധ്യസ്ഥരാണ്. ഈ സേവനം കിട്ടാന്‍ വേണ്ടി മാത്രമാണ് പലരും ഡീലര്‍മാരില്‍ നിന്ന് നാമമാത്രമായി ഉല്‍പന്നങ്ങള്‍ വാങ്ങുന്നത്. കോയമ്പത്തൂര്‍ ഉല്‍പന്നമായാലും ഡീലര്‍മാര്‍ക്ക് സേവനം നല്‍കേണ്ട അവസ്ഥയാണ്. കോയമ്പത്തൂരിലെ വില്‍പനക്കാരന് അക്കൗണ്ട്   വഴി പണം കൈമാറിയാല്‍ മതി. എത്ര സാധനം വേണമെങ്കിലും അതാത് റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിക്കും.
അവിടെ നിന്ന് അത് കൊണ്ടുപോകേണ്ടത് മാത്രമാണ് വ്യാപാരികളുടെ ചുമതല. പാസഞ്ചര്‍ ട്രെയിനുകളിലും ബസുകളിലുമാണ് അധികവും നികുതി വെട്ടിച്ച് സാധനങ്ങള്‍ കടത്തുന്നത്. ഇതിനായി മാത്രം പോയി വരുന്ന സ്വകാര്യവാഹനങ്ങളുമുണ്ട്.  ഇവ ഭൂരിഭാഗവും റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് വരുന്നതെങ്കിലും നാമമാത്രമായി പോലും പിടികൂടിയ സംഭവങ്ങളില്ല. ഒറ്റപ്പാലത്ത് പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് ഇവ ഇറക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. ഇവിടെ കള്ളക്കടത്ത് സാധനങ്ങള്‍ ഇറക്കി വെക്കുന്നതും കൊണ്ടു പോകുന്നതുമെല്ലാം സ്റ്റേഷന്‍മാസ്റ്ററുടെ മുന്‍പിലൂടെയാണ്.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  19 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  19 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  19 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  19 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  19 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago