HOME
DETAILS

മികവിന്റെ വിദ്യാഭ്യാസ പദ്ധതി 'ഐസ് ' ജില്ലയില്‍ യാഥാര്‍ഥ്യമാകുന്നു

  
backup
September 21, 2016 | 3:07 AM

%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%aa%e0%b4%a6


 ആദ്യഘട്ടത്തില്‍ പരിശീലന പരിപാടി 74 സ്‌കൂളുകളില്‍  പദ്ധതിക്ക് 24 ന് ആരംഭം
തൊടുപുഴ: ആധുനിക ലോകത്തിലെ അതിനൂതനമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പുതിയ തലമുറയ്ക്ക് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന സമഗ്ര വിദ്യാഭ്യാസ പരിശീലന പരിപാടി 'ഐസ്' (എന്‍വിഷന്‍ഡ് യൂത്ത് ഫോര്‍ എന്റിച്ച്ഡ് സൊസൈറ്റി )  24 ന് ജില്ലയില്‍ ആരംഭം കുറിക്കും.
ജില്ലയിലെ 3 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളും ഒരു സി.ബി.എസ്.സി സ്‌കൂളും 70 സംസ്ഥാന സിലബസ്സിലുള്ള സ്‌കൂളുകളും ഉള്‍പ്പെടെ 74 സ്‌കൂളുകളിലാണ് ആദ്യ ഘട്ടത്തില്‍ പരിശീലന പരിപാടി നടത്തുന്നത്. ഒരു സ്‌കൂളില്‍ 60 വിദ്യാര്‍ഥികളടങ്ങുന്ന ഒരു ബാച്ച് വീതം തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 4500 വിദ്യാര്‍ഥികള്‍ക്കാണ് ഒന്നാംഘട്ട പരിശീലനം നല്‍കുന്നത്. ഒന്‍പതാം ക്ലാസ്സിലെ വിദ്യാര്‍ഥികളെയാണ് ഈ പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുക്കുന്നത്.
ഒന്നാമത്തേയും മൂന്നാമത്തേയും ശനിയാഴ്ച്ച ദിവസങ്ങളിലാണ് പരിശീലന ക്ലാസ്സ്. ഐസ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കും പ്രത്യേക ഓറിയന്റേഷന്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കും.
വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി വിദഗ്ദ്ധരായ പരിശീലകര്‍ തയ്യാറായി കഴിഞ്ഞു. 4500 വിദ്യാര്‍ഥികള്‍ക്കും പൂര്‍ണ്ണമായും സൗജന്യമായി പരിശീലനത്തോടൊപ്പം പഠനോപകരണങ്ങളും നല്‍കും.
50 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഐസ് വിദ്യാഭ്യാസ പരിശീലന പരിപാടി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. അന്തര്‍ദേശീയ പരിശീലന സ്ഥാപനമായ എസ്.ബി. ഗ്ലോബലിനാണ് പരിശീലന ചുമതല.
വിദ്യാര്‍ഥികളുടെ വൈജ്ഞാനിക അറിവ് വര്‍ധിപ്പിക്കുന്നതോടൊപ്പം വ്യക്തിത്വ വികസനം കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, നേതൃത്വ ഗുണങ്ങള്‍, ഭാഷാപരമായ അറിവ് വര്‍ദ്ധിപ്പിക്കല്‍ സാമൂഹ്യ ഇടപെടലുകളിലെ പങ്കാളിത്തം തുടങ്ങിയവ ഈ പരിശീലന പരിപാടിയുടെ ഭാഗമായി നടത്തും. ഒരു വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ പരിശീലനവും ട്രാക്കിംങ്ങ് ഫോളോഅപ്പ് പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇത് സംബന്ധിച്ച് ഇടുക്കി കലക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അഡ്വ: ജോയ്‌സ് ജോര്‍ജ്ജ്  എം.പി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പുരോഗതിയിലൂടെ അധികാര കേന്ദ്രങ്ങളിലും  തീരുമാനങ്ങളെടുക്കുന്ന ഭരണ നിര്‍വ്വഹണ രംഗത്തും പുതിയ തലമുറ എത്തിച്ചേരുന്നതിലൂടെയേ ഇടുക്കിക്ക്  ഭാസുരമായ ഒരു ഭാവി സ്വപ്നം കാണാന്‍ കഴിയൂ എന്നും ഏറെ ഉത്തരവാദിത്വുള്ള ഒരു  ജനപ്രതിനിധിയുടെ കടമയില്‍ നിന്നാണ് ഇത്തരമൊരു സ്വപ്ന പദ്ധതിക്ക് രൂപം  നല്‍കിയിട്ടുള്ളതെന്നും എം.പി പറഞ്ഞു.
എ.ഡി.എം കെ.കെ.ആര്‍ പ്രസാദ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേമല്‍ ദേവ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍, അധ്യാപകര്‍, എസ്.ബി. ഗ്ലോബല്‍ പരിശീലക വിദഗ്ദര്‍ എന്നിവര്‍ പങ്കെടുത്തു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലേഖ പുറത്ത്;  ബി.ജെ.പിയുടെ തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ഥി വി.വി രാജേഷ്  

Kerala
  •  8 days ago
No Image

റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് കാട്ടി ട്രെയിൻ നിർത്തിച്ചു; കണ്ണൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ പിടിയിൽ

Kerala
  •  8 days ago
No Image

"പപ്പാ, എനിക്ക് വേദനിക്കുന്നു": കാനഡയിൽ ചികിത്സ കിട്ടാതെ ഇന്ത്യൻ വംശജൻ മരിച്ചു; ആശുപത്രിയിൽ കാത്തിരുന്നത് 8 മണിക്കൂർ

International
  •  8 days ago
No Image

പാലക്കാട് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു

Kerala
  •  8 days ago
No Image

സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു; യുവാവിന് 20,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി

uae
  •  8 days ago
No Image

'ഞാനാരെന്ന് നിനക്കിതുവരെ അറിയില്ല,ഇപ്പോ അറിയും' അലിഗഡ് സര്‍വ്വകലാശാല അധ്യാപകന് നേരെ വെടിയുതിര്‍ക്കുമ്പോള്‍ അക്രമി ആക്രോശിച്ചതിങ്ങനെ 

National
  •  8 days ago
No Image

ജനങ്ങളെ സഹായിക്കാൻ നേരിട്ടിറങ്ങി റാസൽഖൈമ കിരീടാവകാശി; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

uae
  •  8 days ago
No Image

ദുബൈയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിവെച്ചു: രണ്ട് പേർക്ക് പരുക്ക്; ഏഷ്യൻ സ്വദേശിക്ക് തടവുശിക്ഷ

uae
  •  8 days ago
No Image

ഒഡീഷയിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; തലയ്ക്ക് 1.1 കോടി ഇനാം പ്രഖ്യാപിച്ചിരുന്ന ഗണേഷ് ഉയികെ കൊല്ലപ്പെട്ടു 

National
  •  8 days ago
No Image

സത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയിക്ക്  ഇപ്പോള്‍ അപേക്ഷിക്കാം

Kerala
  •  8 days ago