പാകിസ്താനെ ഭീകരരാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് കോണ്‍ഗ്രസില്‍ ബില്‍
വാഷിങ്ടണ്‍: പാകിസ്താനെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാക്കി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബില്‍ യു.എസ് കോണ്‍ഗ്രസില്‍. അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവും ഭീകരവിരുദ്ധ ഉപസമിതി അധ്യക്ഷനുമായ ടെഡ് പോ, ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഡന റൊഹ്‌റാബാച്ചര്‍ എന്നിവരാണ് ബില്‍ അവതരിപ്പിച്ചത്. യു.എസ് ഭരണകൂടത്തിന്റെ അനുമതി ലഭിച്ചാല്‍ നാലുമാസത്തിനകം ബില്‍ നിലവില്‍ വരും.
അന്താരാഷ്ട തലത്തില്‍ പാകിസ്താന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്നതു സംബന്ധിച്ച് 90 ദിവസത്തിനുള്ളില്‍ പ്രസിഡന്റ് റിപ്പോര്‍ട്ട് പുറത്തിറക്കും. 30 ദിവസത്തിനു ശേഷം സ്റ്റേറ്റ് സെക്രട്ടറി ഒരു തുടര്‍ റിപ്പോര്‍ട്ടും സമര്‍പ്പിക്കും.
പാകിസ്താന്‍ കാലങ്ങളായി അമേരിക്കയുടെ എതിരാളികള്‍ക്ക് സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കിവരികയാണ്. ഭീകരവാദം സംബന്ധിച്ച വിഷയത്തില്‍ പാകിസ്താന്‍ ഏത് പക്ഷത്താണ് നില്‍ക്കുന്നത് സംബന്ധിച്ച് നിരവധി തെളിവുകളുണ്ട്. ഇത് അമേരിക്കയുടെ മാത്രം വിഷയമല്ലെന്നും ടെഡ് പോ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."