സഊദിയില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ടു വരുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം
തിരുവനന്തപുരം: സഊദി അറേബ്യയില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന മലയാളികള്‍ക്ക് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍.
സഊദിയിലെ എമ്മാര്‍ എന്ന നിര്‍മാണ കമ്പനിയില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചു പോരേണ്ടിവരുന്ന 300 ഇന്ത്യക്കാരില്‍ ഉള്‍പ്പെട്ട മുപ്പതോളം മലയാളികള്‍ക്ക് ആവശ്യമായ സഹായമെത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇന്നലെ രാവിലെ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ സംഘത്തില്‍ ആസിഫ് എന്ന മലയാളി യുവാവുമുണ്ടായിരുന്നു. ആസിഫിനെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹി കേരള ഹൗസിലേക്കെത്തിച്ചു.
വിമാന ടിക്കറ്റ് ലഭ്യമാകുന്നതുവരെ അവിടെ താമസവും ഭക്ഷണവും നല്‍കും. ടിക്കറ്റ് നിരക്കിനു പുറമെ പോക്കറ്റ് മണിയായി 2,000 രൂപയും അനുവദിച്ചിട്ടുണ്ട്. തുടര്‍ ജീവിതത്തിന് സഹായകമാകുന്ന തൊഴില്‍പരിശീലനം, വായ്പാസാധ്യതകള്‍ എന്നിവ വിശദമാക്കുന്ന ലഘുലേഖകളും ആസിഫിനെ ഉദ്യോഗസ്ഥര്‍ ഏല്‍പ്പിച്ചു.
സഊദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് കുടുങ്ങിയവരെ തിരിച്ചെത്തിക്കുമ്പോള്‍ അതിലുള്‍പ്പെട്ട മലയാളികള്‍ ഇന്ത്യയിലെ ഏതു വിമാനത്താവളത്തിലിറങ്ങിയാലും സര്‍ക്കാര്‍ ചെലവില്‍ വിമാന ടിക്കറ്റ് നല്‍കി വീട്ടിലെത്താന്‍ സൗകര്യമൊരുക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."