HOME
DETAILS
MAL
കോടതിയില്‍ ഹാജരായില്ല: അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് അറസ്റ്റ് വാറണ്ട്
backup
September 21 2016 | 19:09 PM
ഊട്ടി: യുവതിയുടെ ആത്മഹത്യ സംബന്ധിച്ച കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന അസിസ്റ്റന്റ് കമ്മിഷണര്‍ക്കെതിരേ ഊട്ടി വനിതാ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കോയമ്പത്തൂര്‍ അസി. കമ്മിഷണറായ അനിതക്കെതിരേയാണ് അറസ്റ്റ് വാറണ്ട്. ഊട്ടി റോസ്മന്ദ് സ്വദേശി മഞ്ജുള ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഊട്ടി പൊലിസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്ന് ഊട്ടി ഡിവൈ.എസ്.പിയായിരുന്ന അനിത കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് ഡിവൈ.എസ്.പിയോട് കോടതിയില്‍ ഹാജരാകാന്‍ വനിതാകോടതി ഉത്തരവിട്ടിരുന്നെങ്കിലും ഇതും അവഗണിച്ചതോടെയാണ് ഊട്ടി വനിതാ കോടതി ജഡ്ജ് സര്‍വമംഗളം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അനിത ഇപ്പോള്‍ കോയമ്പത്തൂര്‍ അസി. കമ്മിഷണറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."