HOME
DETAILS

കാറ്ററിങ് സ്ഥാപനത്തില്‍ നിന്ന് മലിനജലം ഒഴുക്കി വിടുന്നതായി പരാതി

  
backup
September 21 2016 | 22:09 PM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

 

തൃപ്രയാര്‍: ലൈസന്‍സ് പുതുക്കാതെ പ്രവര്‍ത്തിക്കുന്ന തൃപ്രയാറിലെ പ്രമുഖ കാറ്ററിങ് സ്ഥാപനത്തില്‍ നിന്ന് മലിനജലം ഒഴുക്കി വിടുന്നതായി പരാതി. മലിനജലം മൂലം തൃപ്രയാര്‍ ക്ഷേത്ര പരിസരവാസികള്‍ പകര്‍ച്ചാവ്യാധി ഭീഷണിയില്‍.
തൃപ്രയാര്‍ ക്ഷേത്രത്തിന്റെ പാര്‍ക്കിങ് ഏരിയക്ക് വടക്കുഭാഗത്ത് പ്രവര്‍ത്തിക്കുന്ന ശ്രീവത്സം കാറ്ററിങ് സ്ഥാപനമാണ് പൊതുജനജീവിതത്തെ ഭീതിയിലാക്കിയിരിക്കുന്നത്. നിരവധി വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ഥാപനത്തില്‍ നിന്ന് കടുത്ത ദുര്‍ഗന്ധം വമിക്കുന്ന മലിനജലമാണ് പുറത്തെ കാനയിലേക്കും മറ്റും ഒഴുക്കി വിടുന്നത്. ശ്രീവത്സം കാറ്ററിങിനോട് ചേര്‍ന്ന് താമസിക്കുന്ന വീട്ടുകാരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. തൃപ്രയാര്‍ പുഴയിലേക്ക് ചെന്നെത്തുന്ന കാന ഇപ്പോള്‍ കൊതുകുകളും കൂത്താടികളും നിറഞ്ഞ നിലയിലായി.
വിധവയായ കൊച്ചുമോളും കുടുംബവും ഒഴുകി പരന്ന മലിനജലത്തിന് നടുവിലെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ആരോഗ്യ ഭീഷണി കണക്കിലെടുത്ത് സ്വന്തം വീട്ടില്‍ നിന്ന് മകള്‍ കാഞ്ചനയുടെ വലപ്പാടുള്ള വീട്ടിലാണ് കുഞ്ഞുമോള്‍ താമസിക്കുന്നത്. ശ്രീവത്സം കാറ്ററിങ് യൂനിറ്റിന്റെ കിഴക്കേ അതിര്‍ത്തിയിലെ കാനയിലേക്കും ക്ഷേത്രം ആനപറമ്പ് റോഡിന് സമീപത്തെ പാടത്തേക്കുമാണ് പൈപ്പ് മുഖേന മലിനജലം ഒഴുക്കിവിടുന്നത്. ഇതിനായി അനധികൃതമായി ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ മലിനജല ടാങ്ക് കോണ്‍ക്രീറ്റും ചെയ്തു.
പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് നാട്ടിക പി.എച്ച്.സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. പൊതു തോടിന് മുകളില്‍ അനധികൃതമായി നിര്‍മിച്ച മാലിന്യടാങ്കും പൈപ്പും പൊളിച്ചു നീക്കി കാനയിലെ ഒഴുക്ക് സുഗമമാക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
സ്ഥാപനത്തില്‍ മതിയായ മലിനജല സംഭരണികള്‍ നിര്‍മിച്ച മാലിന്യ നിര്‍മാര്‍ജനം ഉറപ്പു വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ടിന്മേല്‍ നാട്ടിക പഞ്ചായത്ത് സെക്രട്ടറി കാറ്ററിങ് സ്ഥാപന ഉടമയ്ക്ക് 15 ദിവസത്തിനകം അനധികൃത നിര്‍മാണം പൊളിച്ചു നീക്കി തോട് പൂര്‍വസ്ഥിതിയിലാക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ശ്രീവത്സം കാറ്ററിങ് യൂനിറ്റ് നിര്‍ദേശങ്ങള്‍ അവഗണിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥാപന ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു അറിയിച്ചു. നടപടിയില്ലെങ്കില്‍ സമരത്തിനൊരുങ്ങാനുള്ള നീക്കത്തിലാണ് പരിസരവാസികള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago
No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago