ബാങ്കില്‍ തിരിമറി: ഒളിവില്‍ പോയ മുന്‍ സെക്രട്ടറി പിടിയില്‍
കുറ്റിക്കോല്‍: ബാങ്കില്‍ തിരിമറി നടത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒളിവില്‍ പോയ പ്രതി പിടിയിലായതായി സൂചന. കുറ്റിക്കോല്‍ സര്‍വിസ് സഹകരണ ബാങ്കില്‍ നിന്നു 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയും ബാങ്കിലെ മുന്‍ സെക്രട്ടറിയുമായ ബന്തടുക്കയിലെ പ്രഭാകരനാണു ബംഗളൂരുവില്‍ പിടിയിലായതായി സൂചനയുള്ളത്.
2013നും 2015നുമിടയില്‍ ബാങ്ക് സെക്രട്ടറിയായിരിക്കെ പ്രഭാകരന് 42 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണു കേസ്. ബാങ്ക് ഭരണസമിതി പ്രസിഡന്റ് സി പവിത്രന് നല്കിയ പരാതിയിലാണു പൊലിസ് കേസെടുത്തത്. കാസര്‍കോട് ജില്ലാ ബാങ്കില്‍ നിന്നുള്ള വിഹിതം ബാങ്കിലടക്കാതെ തിരിമറി നടത്തി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രഭാകരനെ ബന്ധുവീടുകളിലും മറ്റും പൊലിസ് തിരയുകയായിരുന്നു. പ്രഭാകരന് ബംഗളുരു പൊലിസിന്റെ പിടിയിലായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘം ബംഗ്ളുരുവിലേക്കു പോയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."