മുസ്ലിം ലീഗ് പ്രതിഷേധ സംഗമത്തില്‍ ജനരോഷമിരമ്പി
നാദാപുരം: അസ്ലം വധക്കേസിലെ പ്രധാന പ്രതികളെ അറസ്റ്റു ചെയ്യാത്ത പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി നാദാപുരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ പൊലിസിനും ഭരണകൂടത്തിനുമെതിരേ ജനരോഷമിരമ്പി. മണ്ഡലത്തിലെ പത്തുപഞ്ചായത്തുകളിലെ പ്രവര്‍ത്തകര്‍ സംഗമത്തില്‍ പങ്കെടുത്തു.
തലശ്ശേരി റോഡിലെ അല്മസാകീന് മൈതാനത്തു രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറുവരെയായിരുന്നു പരിപാടി. മുല്ലപ്പള്ളി രാമചന്ദ്രന് എം.പി, അഡ്വ. പ്രവീണ്‍കുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. സജീവന്, സി.വി കുഞ്ഞികൃഷ്ണന്, അഡ്വ. കെ.എം രഘുനാഥ് സംസാരിച്ചു.
ലീഗ് നേതാക്കളായ കെ.കെ നവാസ്, എന്‍.കെ മൂസ, വി.വി മുഹമ്മദലി, കെ.എം സമീര്‍, തൊടുവയില്‍ മഹ്മൂദ്, എം.പി ജാഫര്‍ മാസ്റ്റര്‍, എം.പി കുഞ്ഞബ്ദുല്ല, സി.കെനാസര്‍, എം.കെ അഷ്റഫ്, കെ.വി കുഞ്ഞമ്മദ്, ഹാരിസ് കൊത്തിക്കുട്ടി, കെ.പി.സി തങ്ങള്‍, മണ്ടോടി ബഷീര്‍, ഷറഫുദ്ദീന് ജിഫ്രി, ഫൈസല്‍ കോമത്ത്, ഹസന് ചാലില്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."