ഫിസിയോതെറാപ്പി കെട്ടിടോദ്ഘാടനം
മുക്കം: ഗ്രെയ്‌സ് പാലിയേറ്റീവ് കെയറില്‍ മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഏഴുലക്ഷം രൂപാ ചിലവില്‍ നിര്‍മിച്ച ഫിസിയോതെറാപ്പി കെട്ടിടത്തിന്റെ ഉദ്ഘാടനം മുക്കം നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ ബിന്ദു രാജന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം, കൗണ്‍സിലര്‍മാരായ എ. അബ്ദുല്‍ ഗഫൂര്‍, സൈനബ കല്ലുരുട്ടി, കെ.സി നഷാദ്, മാരിയത്തുല്‍ കിബ്തിയ്യ, ശബ്‌ന പൊന്നാട്, കെ.വി മജീദ്, ഡോ. ശ്യാം മുതലിയാര്‍, ഇ.പി കുഞ്ഞബ്ദുല്ല, കെ. സുബൈര്‍, സി.കെ ശരീഫ്, പി.കെ ശരീഫുദീന്‍, സലീം വലിയപറമ്പ്, സൗദ ടീച്ചര്‍, ഒ. ശരീഫുദ്ദീന്‍, ലുഖ്മാന്‍ അരീക്കോട് സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ചു നട്ടെല്ലു രോഗികളുടെ സംഗമ പരിപാടിയായ പകല്‍ വീടും സംഘടിപ്പിച്ചിരുന്നു. ഗായിക സജ്‌ന തിരുവമ്പാടി ഉദ്ഘാടനം ചെയ്തു. പ്രകൃതി മിത്ര അവാര്‍ഡ് നേടിയ പാലിയേറ്റീവ് വളണ്ടിയര്‍ ദാമോദരന്‍ കോഴഞ്ചേരിയെ ചടങ്ങില്‍ ആദരിച്ചു. മാസ് റിയാദ്, സാന്ത്വനം കുവൈത്ത്, ചേന്ദമംഗല്ലൂര്‍ എച്ച്.എസ്.എസ് 2012, എസ്.എസ്.എല്‍.സി പത്ത് ഇ ക്ലാസ്, മാര്‍ബിള്‍ ഗാലറി കോഴിക്കോട്, കോട്ടണ്‍ സ്‌പോട്ട്, പരിഹാരം മുക്കം, ഇന്നക്ക പാലിയേറ്റീവ്, ഇസ്‌ലാഹിയ്യ കോളജ് ചേന്ദമംഗല്ലലൂര്‍ എന്നീ സ്ഥാപനങ്ങള്‍ വിവിധ ഉപകരണങ്ങള്‍ ചടങ്ങില്‍ കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."