ബസ്സില്‍ സീറ്റൊഴിവുണ്ടെങ്കില്‍ എവിടേയും നിര്‍ത്തണം; പ്രധാന നിര്‍ദേശങ്ങളുമായി കെ.എസ്.ആര്‍.ടി.സി
ബസ്സില്‍ സീറ്റ് ഒഴിവ് ഉണ്ടെങ്കില്‍ യാത്രക്കാര്‍ കൈകാണിച്ചാല്‍ എവിടേയും ബസ് നിര്‍ത്താമെന്ന നിര്‍ദേശവുമായി കെ.എസ്.ആര്‍.ടി.സി എം.ഡി. മിന്നല്‍ സര്‍വീസുകള്‍ ഒഴികെയുള്ള ബസുകള്‍ക്കാണ് നിര്‍ദ്ദേശം ബാധകം. രാത്രി 10 മുതല്‍ രാവിലെ ആറു വരെ ആവശ്യപ്പെടുന്ന സ്ഥലത്ത് ആളുകളെ ഇറക്കാനും നിര്‍ദേശമുണ്ട്. ഭക്ഷണത്തിനായി ബസ് നിര്‍ത്തുന്നത് വൃത്തിയുള്ള ശുചിമുറികള്‍ ഉള്ള ഹോട്ടലുകളായിരിക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ശുചിമുറികള്‍ ഉണ്ടെന്നും ഉറപ്പാക്കണം. മദ്യപിച്ചു ജോലിക്കു കയറുന്നതു തടയാന്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ബ്രത്ത് അനലൈസര്‍ പരിശോധന നടത്താനും തീരുമാനിച്ചു.
കൂടാതെ രാത്രി 8 മണി മുതല്‍ രാവിലെ 6 മണി വരെ സ്ത്രീകളുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് മിന്നല്‍ ഒഴികെയുള്ള എല്ലാത്തരം ബസുകളും സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് സ്റ്റോപ്പുകളില്‍ സുരക്ഷിതമായി നിര്‍ത്തി ഇറക്കേണ്ടതാണെന്നും ബസില്‍ കയറുവാനും ഇറങ്ങുവാനും ബുദ്ധിമുട്ടുന്നവര്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍ എന്നിവരെ ബസില്‍ കയറുവാനും ഇറങ്ങുവാനും കണ്ടക്ടര്‍മാര്‍ സഹായിക്കണമെന്നും ബസ് നിര്‍ത്തുന്ന സ്ഥലം, സമയം എന്നിവ അടങ്ങിയ ഷെഡ്യൂള്‍ യാത്രക്കാര്‍ കാണുന്ന വിധം പ്രദര്‍ശിപ്പിക്കണമെന്നും
ഒരേ റൂട്ടിലേയ്ക്ക് ഒന്നിനു പുറകെ ഒന്നായി കോണ്‍വോയ് അടിസ്ഥാനത്തില്‍ ബസുകള്‍ സര്‍വീസ് നടത്തുന്ന പ്രവണത ഒഴിവാക്കണമെന്നും ഓരോ ജീവനക്കാരും യാത്രക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന പരാതികളില്‍ ബുദ്ധിമുട്ടുകളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തേണ്ടതും പരിഹരിക്കാന്‍ നിയമാനുസൃതമായി സാധ്യമാകുന്ന നടപടികള്‍ അടിയന്തിരമായി സ്വീകരിക്കേണ്ടതുണ്ടെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."