ആജീവനാന്ത സൗജന്യ വോയ്സ് കാള്‍ സേവനവുമായി ബി.എസ്.എന്‍.എല്‍
ന്യൂഡല്‍ഹി: ആജീവനാന്ത സൗജന്യ ഓഫറുകളെപ്പറ്റി ബി.എസ്.എന്‍.എല്‍ ആലോചിക്കുന്നു. ടെലികോം മേഖലയില്‍ സ്വകാര്യ സംരംഭങ്ങളെ കടത്തിവെട്ടുന്ന പുതിയ സ്കീമുകളെക്കുറിച്ചാണ് ആലോചന. ഉപഭോക്താക്കള്‍ക്ക് ആജീവനാന്തം സൗജന്യമായി വോയ്സ് കാളുകള്‍ നല്‍കാനുള്ള പദ്ധതിയെപ്പറ്റി ആലോചിക്കുകയാണെന്ന് ചെയര്‍മാനും എം.ഡിയുമായ അനുപം ശ്രീവാസ്തവ പറഞ്ഞു.
എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അടുത്തിടെ പുറത്തിറങ്ങിയ റിലയന്‍സിന്റെ ജിയോയുടെ പ്രവര്‍ത്തനം വിലയിരുത്തിയതിന് ശേഷമായിരിക്കും.4ജി ഉപഭോക്താക്കള്‍ക്ക് മാത്രം സൗജന്യ വോയിസ് കാള്‍ സേവനം ലഭ്യമാക്കുന്ന ജിയോയുടേതില് നിന്ന് വ്യത്യസതമായി 4ജി, 3ജി ഉപഭോക്താക്കള്‍ക്കും ഈ സേവനം നല്‍കാനാണ് ബി.എസ്.എന്‍.എല്‍ ഒരുങ്ങുന്നത്. പുതുവത്സര സമ്മാനമായിട്ടാരിക്കും ഈ സേവനം അവതരിപ്പിക്കുക. കേരളം, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഉപഭോക്താക്കളുള്ള ബി.എസ്.എന്‍.എല്‍ ജിയോയിലും കുറവു പണം ഈടാക്കിക്കൊണ്ടായിരിക്കും ഈ സേവനം ലഭ്യമാക്കുക. നിലവില്‍ ജിയോയുടെ അടിസ്ഥാന ഓഫറുകള്‍ തുടങ്ങുന്നത് 149 രൂപയ്ക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."