ഹജ്ജ് ടെര്‍മിനല്‍ എയര്‍പോര്‍ട്ട് ഹാങ്ങറില്‍ പ്രവര്‍ത്തിപ്പിക്കും
നെടുമ്പാശ്ശേരി: ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയവര്‍ തിരിച്ചെത്തുന്നതിന്റെ ഭാഗമായി എയര്‍പോര്‍ട്ട് ഹാങ്ങറില്‍ ഹജ്ജ് ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിക്കാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം തീരുമാനിച്ചു.
ഹാജിമാര്‍ സെപ്റ്റംബര്‍ 29 മുതല്‍ തിരിച്ചെത്താന്‍ തുടങ്ങുന്ന സാഹചര്യത്തില്‍ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചത്.
ഹാജിമാരെയും അവരുടെ ലഗ്ഗേജും വിമാനത്തില്‍നിന്നും നേരെ ഹാങ്ങറില്‍ എത്തിക്കും. എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധന മുതലായ എല്ലാ നടപടിക്രമങ്ങളും ഹാങ്ങറില്‍ തന്നെ പൂര്‍ത്തിയാക്കി ലഗേജ് ഹാജിമാര്‍ക്ക് കൈമാറും.
ഹാജിമാര്‍ക്ക് പ്രീപെയ്ഡ് ടാക്‌സി സൗകര്യം ഉണ്ടായിരിക്കും. സന്ദര്‍ശകര്‍ക്ക് പാസ് മുഖേന മാത്രമേ പ്രവേശിക്കാന്‍ കഴിയുകയുളളൂ. ഒരു കവര്‍ നമ്പറിലെ ഹാജിമാരെ സ്വീകരിക്കാന്‍ വരുന്ന രണ്ടു പേര്‍ക്കു മാത്രമേ പാസ് അനുവദിക്കൂ. ഇതിനായി ഏതെങ്കിലും അംഗീകൃത ഐഡന്റിറ്റി കാര്‍ഡ് ഹാജരാക്കണം.
യോഗത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശബീര്‍, എച്ച്. ഇ മുഹമ്മദ് ബാബു സേട്ട്, ശരീഫ് മണിയാട്ടുകുടി, ഇ.സി മുഹമ്മദ് മുതലായവരും കസ്റ്റംസ്, എമിഗ്രേഷന്‍, സി.ഐ.എസ്എഫ്, സഊദി എയര്‍ലൈന്‍സ്, പൊലിസ് തുടങ്ങിയവരുടെ പ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."