ബ്രൂസെല്ലോസിസ്: വെള്ളറട സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചില്ല
തിരുവനന്തപുരം: ബ്രൂസെല്ലോസിസ് രോഗം ബാധിച്ചെന്ന സംശയത്താല്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ വെള്ളറട സ്വദേശിനിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
തുടര്‍ പരിശോധനകളില്‍ ഇവര്‍ക്ക് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ എത്രയും വേഗം ആശുപത്രി വിടാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.
വെള്ളറട സ്വദേശിനിക്ക് ബ്രൂസെല്ലോസിസ് (മാള്‍ട്ടാപനി) ബാധിച്ചെന്ന സംശയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
ഇതുനുപുറകെ മൃഗങ്ങളില്‍ രോഗബാധ കണ്ടെത്തിയ പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടൊപ്പം രോഗബാധ കണ്ടെത്തിയ തിരുവിഴാംകുന്ന് സര്‍ക്കാര്‍ കന്നുകാലി വളര്‍ത്തുകേന്ദ്രത്തിലെ ഉരുക്കളില്‍ നിന്നും പാല്‍ കറന്നെടുക്കുന്നത് നിര്‍ത്തിവയ്ക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. കന്നുകാലികളെ ബാധിക്കുന്ന ഈ രോഗം അവയെ പരിപാലിക്കുന്നവര്‍ക്കും പിടിപെടുന്നതിനാലാണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."