HOME
DETAILS
MAL
ക്രഷര്‍ യൂനിറ്റിനെതിരെ ജനകീയ സമരം നടത്തും
backup
September 22 2016 | 21:09 PM
മഞ്ചേരി: പയ്യനാട് വില്ലേജിലെ തടപ്പറമ്പ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്വാറി, ക്രഷര്‍ യൂനിറ്റിനെതിരെ ശക്തമായ ജനകീയ സമരം ഉയര്‍ത്തി കൊണ്ടുവരുമെന്ന് സമര സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ പ്രദേശത്ത് ഏകദേശം 50 വീടുകളുണ്ട്.
പ്രദേശത്തെ ജനങ്ങള്‍ ഈ കരിങ്കല്‍ ക്വാറി, ക്രഷര്‍ യൂനിറ്റ് എന്നിവ കാരണം പലവിധ ദുരിതങ്ങള്‍ സഹിക്കുകയാണ്.
ക്വാറിയുടെ അനധികൃത പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, ജിയോളജി, പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ്, പൊലിസ് മേധാവികള്‍ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും സമര സമിതി ചെയര്മാന് കെ.വി ഷബീര്‍ അലി,കണ്‍വീനര്‍ ശിബിലി എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."