HOME
DETAILS
MAL
കേരളത്തിന്റെ പ്രതീക്ഷകള്‍ക്കും ആവശ്യങ്ങള്‍ക്കും പുല്ലുവില കല്‍പ്പിച്ച് ബജറ്റ്
backup
February 29 2016 | 10:02 AM
കോഴിക്കോട്: കേരളത്തിന്റെ പ്രതീക്ഷകളും നിരന്തരമായ ആവശ്യങ്ങളും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ച ബജറ്റില്‍ ഇടംപിടിച്ചില്ല. റബ്ബറിന്റെ വിലത്തകര്‍ച്ച തടയാന്‍ പ്രത്യേക പാക്കേജ് അവതരിപ്പിക്കണമെന്നായിരുന്നു കേരളത്തിന്റെ പ്രധാന ആവശ്യം. കാര്‍ഷിക മേഖലയില്‍ പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റബ്ബര്‍ മേഖലയെ തൊടാന്‍ പോലും ബജറ്റ് തയ്യാറായില്ല.
ആയിരം കോടി രൂപയുടെ വിലസ്ഥിരതാ ഫണ്ടും ഇറക്കുമതി തീരുവ 40 ശതമാനമായി ഉയര്‍ത്തണമെന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം. കഴിഞ്ഞദിവസം അവതരിപ്പിച്ച റെയില്‍വ്വേ ബജറ്റിലും കേരളത്തിന് നിരാശ മാത്രമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."