ഒക്ടോബര്‍ 15 ന് ഏറനാട് ഒ.ഡി.എഫ് മണ്ഡലമായി മാറും: എം.എല്‍.എ
അരീക്കോട്: ഒക്ടോബര്‍ 15നകം ഏറനാട് മണ്ഡലത്തെ വെളിയിട വിസര്‍ജന മുക്ത (ഒ.ഡി.എഫ്) മണ്ഡലമാക്കി മാറ്റുന്നതിനുള്ള കര്‍മ പദ്ധതി രൂപീകരിച്ചതായി പി.കെ ബഷീര്‍ എം.എല്‍.എ. ഇന്നലെ നടന്ന മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടേയും, സെക്രട്ടറിമാരുടേയും, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരുടേയും യോഗത്തിനു ശേഷമാണ് എം.എല്‍.എ ഇക്കാര്യം അറിയിച്ചത്.
കേരളത്തെ നവംബര്‍ ഒന്നിന് (ഒ.ഡി.എഫ് ) സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് എം.എല്‍.എ യോഗം വിളിച്ചു ചേര്‍ത്തത്. 1430 കുടുംബങ്ങള്‍ക്കാണ് മണ്ഡലത്തില്‍ ടോയ്ലെറ്റ് സൗകര്യം ഇല്ലാത്തത്. ഇതില്‍ 311 പേര് എസ്.സി കുടുംബങ്ങളാണ്. 357 പേര് എസ്.ടി വിഭാഗത്തിലുള്ളവരുമാണ്. ഈ കുടുംബങ്ങളില്‍ പലതിലേയും ടോയ്ലെറ്റ് നിര്‍മാണം പുരോഗമിക്കുകയാണ്. ഒക്ടോബര്‍ 15നകം നിര്‍മാണം പൂര്‍ത്തിയാക്കി മണ്ഡലത്തെ വെളിയിട വിസര്‍ജന മുക്ത (ഒ.ഡി.എഫ് ) മണ്ഡലമാക്കി പ്രഖ്യാപിക്കാനാണ് നീക്കം. പഞ്ചായത്ത് അധികൃതര്‍ക്ക് പുറമേ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി, സെക്രട്ടറി ഇ.ടി രാഗേഷ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."