മത രംഗം കലമുഷിതമാക്കുന്നവരെ കരുതിയിരിക്കുക
കാവനൂര്‍: മതബോധവും മതസൗഹാര്‍ദവും നിലനിര്‍ത്തി നൂറ്റാണ്ടുകളായി മഹിത പൈതൃകം സംരക്ഷിച്ചു പോരുന്ന മഹല്ല് സംവിധാനത്തെ ശിഥിലമാക്കുന്നവരെ കരുതിയിരിക്കണമെന്ന് ഏറനാട് മണ്ഡലം സമസ്ത കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. ആരാധനകള്‍ക്ക് തടസം സൃഷ്ടിച്ചും ബാലമനസുകളില്‍ വിദ്വേഷത്തിന്റെ വിത്തുകള്‍ പാകിയും നടത്തുന്ന ഈ പ്രവണത വെച്ചുപൊറുപ്പിക്കില്ലെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. കാവനൂര്‍ ബി.യു മദ്‌റസയില്‍ ചേര്‍ന്ന സംഗമം സമസ്ത ജില്ലാ വര്‍ക്കിങ് സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉഗ്രപുരം അധ്യക്ഷനായി. സമസ്ത ലീഗല്‍ സെല്‍ കണ്‍വീനര്‍ പി.എ ജബ്ബാര്‍ ഹാജി വിഷയമവതരിപ്പിച്ചു. കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍, ഒ.സി അലി മുസ്‌ലിയാര്‍ തച്ചണ്ണ, സി.എം കുട്ടി സഖാഫി വെള്ളേരി, പി.എം.എസ് തങ്ങള്‍ ഫൈസി പുത്തലം, എന്‍.വി മുഹമ്മദ് ബാഖവി മേല്‍മുറി, റഷീദ് ദാരിമി തച്ചണ്ണ, അമ്പാഴത്തിങ്ങല്‍ അബൂബക്കര്‍ ഹാജി, സ്വദഖത്തുല്ല ദാരിമി പന്നിപ്പാറ, വൈ.പി അബൂബക്കര്‍ മാസ്റ്റര്‍ കിഴുപറമ്പ്, വൈ.പി ഇസ്മാഈല്‍ ഫൈസി, ടി.ടി അബ്ദുറഹ്മാന്‍ മദനി ചെങ്ങര, ബീരാന്‍ കുട്ടി ഹാജി കിഴിശ്ശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."