HOME
DETAILS
MAL
ലാന്റിംഗിന്റെ തൊട്ടുമുമ്പ് പൈലറ്റ് മരിച്ചു; സഹപൈലറ്റ് സുരക്ഷിതമായി വിമാനമിറക്കി
backup
March 04 2016 | 05:03 AM
ദമാം: ലാന്റിംഗിന്റെ തൊട്ടുമുമ്പ് പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു. ഞൊടിയിടയില്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സഹപൈലറ്റ് സുരക്ഷിതമായി വിമാനം ഇറക്കി. സഊദിയിലാണ് സംഭവം. ആഭ്യന്തര സര്‍വ്വീസ് നടത്തുകയായിരുന്ന സഊദി അറേബ്യന്‍ എയര്‍ലൈന്‍സ് പൈലറ്റാണ് മരിച്ചത്.
ബീഷയില്‍ നിന്നും തലസ്ഥാന നഗരിയായ റിയാദിലേക്കുള്ള യാത്രയില്‍ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റിംഗിനിടയിലായിരുന്നു സംഭവം. സഊദിയയുടെ എസ്.വി-1734 വിമാനമാണ് രക്ഷപ്പെട്ടത്. വിമാന യാത്രയിലെ ഏറ്റവും അപകടം പിടിച്ച ഘട്ടമായ ലാന്റിംഗിനു തൊട്ടു മുന്‍പ് പൈലറ്റ് വലീദ് അല്‍ മുഹമ്മദിന് ഹൃദയാഘാതമുണ്ടായി. ഉടന്‍ ഇദ്ദേഹം മരിക്കുകയും ചെയ്തു.
എന്നാല്‍ സഹപൈലറ്റ് റാമി ബിന്‍ ഗാസി ഉടന്‍ തന്നെ വിമാന നിയന്ത്രണം കൈയിലെടുത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സഹപൈലറ്റിന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍, എമര്‍ജന്‍സി വിഭാഗം വിമാനത്താവള ഗ്രൗണ്ടില്‍ സജ്ജമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."