HOME
DETAILS

കേരള സര്‍വകലാശാല അറിയിപ്പുകള്‍

  
backup
September 22 2016 | 21:09 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d

പ്രാക്ടിക്കല്‍, വൈവ

ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി സൈക്കോളജി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും സെപ്റ്റംബര്‍ 27 മുതല്‍ ഒക്‌ടോബര്‍ ആറ് വരെ അതത് കോളേജുകളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി).
വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിലില്‍ നടത്തിയ എം.എല്‍.ഐ.എസ്.സി പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ 26 രാവിലെ 10 മണിമുതല്‍ സര്‍വകലാശാല ലൈബ്രറിയില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി).
ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി ഫിസിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും സെപ്റ്റംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ ഏഴ് വരെ രാവിലെ 9.30 മുതല്‍ വൈകുന്നേരം നാല് മണിവരെ അതത് കോളേജുകളില്‍ നടത്തും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി).
ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി ഹോം സയന്‍സ് പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും സെപ്റ്റംബര്‍ 23 മുതല്‍ ഒക്‌ടോബര്‍ അഞ്ച് വരെ അതത് കോളേജുകളില്‍ നടത്തും.
ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.കോം പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ ഒന്ന് വരെ ആലപ്പുഴ എസ്.ഡി കോളജ്, കായംകുളം എം.എസ്.എം കോളജ്, കൊല്ലം എസ്.എന്‍ കോളജ്, തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളജ്, കൊട്ടാരക്കര എസ്.ജി കോളജ്, തിരുവനന്തപുരം എം.ജി കോളജ് എന്നിവിടങ്ങളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി).
ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ ഏഴ് വരെ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ ഗവ. വനിതാ കോളജില്‍ നടത്തും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി).
പ്രാക്ടിക്കല്‍ പരീക്ഷ
ഓഗസ്റ്റില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ഒന്നാം സെമസ്റ്റര്‍ ബി.എസ്‌സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് സയന്‍സ് (242) പ്രാക്ടിക്കല്‍ (2013-ന് മുമ്പുള്ള അഡ്മിഷന്‍) സെപ്റ്റംബര്‍ 27ന് തുറവൂര്‍ എസ്.എന്‍.ജി.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടത്തും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി).


ബി.എ: ഓണ്‍ലൈന്‍ ഫീസ്


സെപ്റ്റംബറില്‍ നടത്തുന്ന സബ്‌സിഡിയറി - സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്ന ബി.എ ആന്വല്‍ സ്‌കീം വിദ്യാര്‍ഥികള്‍ പരീക്ഷാഫീസിനുമൊപ്പം 30 രൂപ ഓണ്‍ലൈന്‍ ഫീസും അടയ്ക്കണം.
സീറ്റൊഴിവ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ (ഈവനിംഗ്) കോഴ്‌സിന് എസ്.സി വിഭാഗത്തില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 22 രാവിലെ 11 മണിക്ക് പാളയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നടത്തും.
പരീക്ഷാഫലം
ജൂലൈയില്‍ നടത്തിയ എം.എസ്‌സി സുവോളജി (പ്യുവര്‍ & അപ്ലൈഡ് - 2014-16 ബാച്ച് - സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. നിഷി ബാബു (രജി.നം ദഛഛ 140506) ഒന്നാം റാങ്ക് നേടി.
കേരള സര്‍വകലാശാല ജൂലൈയില്‍ നടത്തിയ എം.എസ്‌സി കമ്പ്യൂട്ടേഷണല്‍ ബയോളജി (2014-16 - സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രശ്മി സുകുമാരന്‍ (രജി.നം ഇഛആ 140502) ഒന്നാം റാങ്ക് നേടി.
എല്‍.എല്‍.എം & എം.ബി.എല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം & എം.ബി.എല്‍ പരീക്ഷ സെപ്റ്റംബര്‍ 28-നും ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം & എം.ബി.എല്‍ പരീക്ഷ ഒക്‌ടോബര്‍ മൂന്നിനും ആറാം സെമസ്റ്റര്‍ എം.ബി.എല്‍ പരീക്ഷ ഒക്‌ടോബര്‍ 19-നും തുടങ്ങും.


അധ്യാപക ഒഴിവ്


സര്‍വകലാശാല നേരിട്ട് നടത്തുന്ന ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളജുകളില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപക തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എന്‍.സി.ടി.ഇ നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ 250 രൂപ ഫിനാന്‍സ് ഓഫിസറുടെ പേരില്‍ ഫീസ് അടച്ച് ബയോഡേറ്റയും ജാതി, വിദ്യാഭ്യാസ യോഗ്യത മുതലായവ തെളിയിക്കുന്ന പകര്‍പ്പുകള്‍ സഹിതം ഒക്‌ടോബര്‍ ഏഴിനകം രജിസ്ട്രാര്‍, കേരള സര്‍വകലാശാല, സെനറ്റ് ഹൗസ് കാമ്പസ്, പാളയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.


സൂക്ഷ്മപരിശോധന


ഏപ്രിലില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ സെപ്റ്റംബര്‍ 22 മുതല്‍ 29 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം മൂന്ന് മണിമുതല്‍ അഞ്ച് മണിവരെയുള്ള സമയങ്ങളില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, ഹാള്‍ടിക്കറ്റ് സഹിതം പുനര്‍മൂല്യനിര്‍ണയ വിഭാഗത്തില്‍ ഹാജരാകണം.


എല്‍.എല്‍.ബി ഫലം


ജൂണില്‍ നടത്തിയ പത്താം സെമസ്റ്റര്‍ എല്‍.എല്‍.ബി (പഞ്ചവത്സരം), ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി (ത്രിവത്സരം) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി). പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബര്‍ 21 വരെ അപേക്ഷിക്കാം.


പി.ജി ഡിപ്ലോമ


കാര്യവട്ടം നിയമ പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ ചെയര്‍ പി.ജി ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലോ എത്തിക്‌സ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് (ഈവനിങ്) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. എട്ട് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് 5000- രൂപയാണ് ഫീസ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്‌ടോബര്‍ മൂന്ന്. ഫോണ്‍. 0471-2308936.


ടൈംടേബിള്‍


ഒക്‌ടോബര്‍ ഏഴിന് തുടങ്ങുന്ന അഫ്‌സല്‍ ഉല്‍-ഉലമ പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി).


പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം


വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ആന്വല്‍ സ്‌കീം) പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ 27-ന് തുടങ്ങും.
പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമുണ്ട് . പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ഹാള്‍ടിക്കറ്റുമായി ഹാജരാകണം. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി).


അപേക്ഷ ക്ഷണിച്ചു


വനിത ഹോസ്റ്റലുകളില്‍ മാട്രന്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 26 വൈകുന്നേരം 5.15 വരെ. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി).

ലക്ചറര്‍ നിയമനം


കാര്യവട്ടം സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ കരാറാടിസ്ഥാനത്തില്‍ ലക്ചറര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 26 വൈകുന്നേരം അഞ്ച് മണി വരെ. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി).

.ബി.പി.എ പ്രാക്ടിക്കല്‍

ജൂണ്‍, ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.പി.എ വയലിന്‍, വീണ പരീക്ഷകളുടെ പ്രാക്ടിക്കല്‍ സെപ്റ്റംബര്‍ 27 മുതല്‍ ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നടത്തും. ടൈംടെബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി).

ബി.ടെക് പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം - ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി) പരീക്ഷയ്ക്ക് ഓണ്‍ലൈനായി പിഴകൂടാതെ സെപ്റ്റംബര്‍ 30 (50 രൂപ പിഴയോടെ ഒക്‌ടോബര്‍ മൂന്ന്, 250 രൂപ പിഴയോടെ ഒക്‌ടോബര്‍ അഞ്ച്) വരെ അപേക്ഷിക്കാം. സെഷണല്‍ ഇംപ്രൂവ്‌മെന്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ പ്രസ്തുത പരീക്ഷയ്ക്ക് സര്‍വകലാശാലയില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഇവര്‍ പരീക്ഷാഫീസിനു പുറമെ 1000- രൂപ അടയ്ക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി).

എന്‍ഡോവ്‌മെന്റ് അവാര്‍ഡ് 2009 - 2010

എന്‍ഡോവ്‌മെന്റ് അവാര്‍ഡ്ദാന ചടങ്ങ് ഇന്ന് രാവിലെ 11 മണിക്ക് പ്രോ-വൈസ് ചാന്‍സലര്‍ ഡോ. എന്‍ വീരമണികണ്ഠന്‍ ഉദ്ഘാടനം ചെയ്യും. പാളയം സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗം എം.കെ അബ്ദുള്‍ റഹിം അധ്യക്ഷം വഹിക്കും.

യൂണിറ്ററി ഡിഗ്രി ഇന്‍ ലോ ഫലം

ജൂലൈയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ യൂണിറ്ററി ഡിഗ്രി ഇന്‍ ലോ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബര്‍ 18 വരെ അപേക്ഷിക്കാം. കേരള ലോ അക്കാദമിയിലെ ഈവനിംഗ് ബാച്ച് വിദ്യാര്‍ത്ഥി വിനോദ്കുമാര്‍ വി ഒന്നാം റാങ്ക് നേടി.

റിസര്‍ച്ച് അസോസിയേറ്റ് ഒഴിവ്

കാര്യവട്ടം കമ്പ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോഇന്‍ഫര്‍മാറ്റിക്‌സില്‍ ഡി.ബി.ടി-ബി.ഐ.എഫ് പ്രോജക്ടില്‍ റിസര്‍ച്ച് അസോസിയേറ്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ഖീയ ചീശേളശരമശേീി െഎന്ന ലിങ്കില്‍ ലഭിക്കും.

ബി.കോം ടൈംടേബിള്‍

ഒക്‌ടോബര്‍ അഞ്ചിന് തുടങ്ങുന്ന ബി.കോം (പാര്‍ട്ട് മൂന്ന് - ആന്വല്‍ സ്‌കീം - സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി).

എം.എസ്‌സി പ്രാക്ടില്‍ വൈവ

ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി ബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും സെപ്റ്റംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ ഏഴ് വരെ അതത് കോളേജുകളില്‍ നടക്കും.
ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി സുവോളജി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും സെപ്റ്റംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ 15 വരെ അതത് കോളേജുകളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി).

എം.എസ്.ഡബ്ല്യു വൈവ

ജൂലൈയില്‍ നടത്തിയ എം.എസ്.ഡബ്ല്യു സോഷ്യല്‍ വര്‍ക്ക് പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ 26-ന് ശ്രീകാര്യം ലയോള കോളജില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി).

എം.പ്ലാനിംഗ് എം.ആര്‍ക് ഫലം

ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.പ്ലാനിംഗ്, എം.ആര്‍ക് (2013 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി).

ഹ്രസ്വകാല പരിശീലന പരിപാടി

കേരള സര്‍വകലാശാലയിലെ യു.ജി.സി ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്ററില്‍ ഒക്‌ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെ സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലുള്ള സര്‍വകലാശാല കോളജ് റിസര്‍ച്ച് ഗൈഡുമാര്‍ക്കും ഗൈഡുമാരാകാന്‍ യോഗ്യതയുള്ള അധ്യാപകര്‍ക്കും വേണ്ടി നടത്തുന്ന ഹ്രസ്വകാല പരിശീലന പരിപാടിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാറവും വിശദവിവരങ്ങളും കാര്യവട്ടം കാമ്പസിലെ യു.ജി.സി ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്ററില്‍ നിന്നോ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശിൗഴരമരെ) നിന്നോ ലഭിക്കും. അപേക്ഷകള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യ പത്രത്തോടുകൂടി ദി ഡയറക്ടര്‍, യു.ജി.സി ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്റര്‍, ഗോള്‍ഡണ്‍ ജൂബിലി ബില്‍ഡിംഗ്, കേരള സര്‍വകലാശാല, കാര്യവട്ടം 695 581 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 27-നകം ലഭിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  24 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  39 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  an hour ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  5 hours ago