അനധികൃത മത്സ്യ വില്‍പ്പന തടയും
മാള: ആധുനിക മത്സ്യ മാര്‍ക്കറ്റിന്റെ ഒരു കിലോമീറ്റര്‍ ദൂരപരിധിയിലെ അനധികൃത മത്സ്യ വില്‍പ്പന തടയുമെന്ന് മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍ അറിയിച്ചു. മത്സ്യ മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും കച്ചവടം പുനഃസ്ഥാപിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
മത്സ്യ മാര്‍ക്കറ്റിലേക്ക് ആവശ്യക്കാരെ ആകര്‍ഷിക്കുന്നതിനും പദ്ധതി തയ്യാറാക്കുന്നുണ്ട്. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ 70.72 ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച മത്സ്യ മാര്‍ക്കറ്റ് കെട്ടിടം കഴിഞ്ഞ വര്‍ഷമാണ് ഉദ്ഘാടനം ചെയ്ത് പഞ്ചായത്തിനെ ഏല്‍പ്പിച്ചത്.
കെട്ടിടങ്ങളിലെ അസൗകര്യവും ടൗണില്‍ നിന്നുള്ള ദൂരക്കൂടുതലും കാരണം ആവശ്യക്കാര്‍ എത്താതായപ്പോള്‍ ലേലം പിടിച്ചവര്‍ പിന്നീട് ഒഴിയുകയായിരുന്നു. പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ടൗണിലെ മത്സ്യ കച്ചവടക്കാരുടെ യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കും.
അവരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് മത്സ്യ മാര്‍ക്കറ്റില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും പ്രസിഡന്റ് പറഞ്ഞു. വളരെ ഇടുങ്ങിയ ക്യാബിനുകളിലായി 20 പേര്‍ക്ക് മത്സ്യം വില്‍ക്കാനുള്ള സംവിധാനമാണിപ്പോള്‍ ഇവിടെ ഉള്ളത്. ക്യാബിനുകളുടെ എണ്ണം കുറച്ച് വില്‍ക്കുന്നവരുടേയും വാങ്ങുന്നവരുടേയും അസൗകര്യങ്ങള്‍ പരിഹരിക്കും. മാളയില്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ് വിജനമായതിനെ സംബന്ധിച്ച് സുപ്രഭാതം നേരത്തെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."