സംയുക്ത സൈനിക പരിശീലനത്തിന് റഷ്യന്‍ സേന പാകിസ്താനിലെത്തി
ഇസ്്‌ലാമാബാദ്: പാകിസ്താനില്‍ പ്രഥമ സംയുക്ത സൈനിക അഭ്യാസത്തിന് റഷ്യന്‍ സൈന്യം പാകിസ്താനിലെത്തി. പാക് അധീന കശ്മിരിലെ സംയുക്ത സൈനികാഭ്യാസത്തില്‍ നിന്ന് റഷ്യന്‍ സേന പിന്‍മാറിയതിനു പിന്നാലെയാണ് 200 റഷ്യന്‍ സൈനികര്‍ പാകിസ്താനിലെത്തിയത്.
ഇന്ത്യയുടെ ആശങ്കയെ തുടര്‍ന്നാണ് റഷ്യ പാക് അധീന കശ്്മിരിലെ സൈനികാഭ്യാസം ഒഴിവാക്കിയത്. എന്നാല്‍ ഉറി ആക്രമണത്തെ തുടര്‍ന്ന് പാക് അധീന കശ്്മിരിലെ ഗില്‍ജിത്ത് ബാല്‍ട്ടിസ്ഥാനിലെ റാട്ടു സൈനിക സ്‌കൂളില്‍ പരിശീലനത്തിനാണ് വീണ്ടും റഷ്യന്‍ സൈനികരെത്തിയത്.
ഈ മാസം 24 മുതല്‍ അടുത്തമാസം ഏഴു വരെയാണ് സൈനിക പരിശീലനമെന്ന് പാക് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
സൈനിക സ്‌കൂളിന്റെ ഉദ്്ഘാടന ചടങ്ങില്‍ പങ്കെടുക്കാനും സൈനികര്‍ക്ക് പരിശീലനത്തിനുമാണ് റഷ്യന്‍ സേനയെത്തിയതെന്നാണ് പാക് വിശദീകരണം. ഫ്രണ്ട്ഷിപ്പ് 2016 എന്നാണ് പരിശീലനത്തിന് പേരിട്ടത്. പാകിസ്താനും റഷ്യയും ശീതയുദ്ധകാലത്തെ പ്രതിയോഗികളാണ്.
മലമുകളിലെ സൈനിക പരിശീലനത്തിന്റെ വിശദാംശങ്ങള്‍ ഇരുരാജ്യങ്ങളും വെളിപ്പെടുത്തിയിട്ടില്ല.
പരിശീലനം ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒന്നരവര്‍ഷം മുമ്പ് പാക് സൈനിക മേധാവി റഷ്യയിലെത്തി ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള സൈനിക സഹകരണം ഉറപ്പുവരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."