യമന്‍ പ്രധാനമന്ത്രി സ്വന്തം രാജ്യത്ത് തിരിച്ചെത്തി
റിയാദ്: സഊദിയില്‍ രാഷ്ട്രീയ അഭയം തേടിയ യമന്‍ പ്രധാനമന്ത്രി അഹ്മദ് ഉബൈദ് ബിന്‍ ദാഗിര്‍ യമനിലെ ഏദനില്‍ തിരിച്ചെത്തി. റിയാദില്‍ സഊദി സര്‍ക്കാരിന്റെ കീഴില്‍ രാഷ്ട്രീയവാസം നടത്തിവരികയായിരുന്നു അദ്ദേഹം.
യമനിലെ വിമത വിഭാഗമായ ഹൂതികളില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രഷ്ട്രീയ അഭയം അവസാനിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം യമനില്‍ സഖ്യ സര്‍ക്കാരിനെതിരേ നീങ്ങിയ ഹൂതികള്‍ക്കെതിരേ സഊദിയുടെ നേതൃത്വത്തില്‍ യുദ്ധം തുടങ്ങിയ വേളയില്‍ യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയും അദ്ദേഹത്തിന്റെ കീഴിലെ ഭരണ നേതൃത്വവും റിയാദില്‍ രാഷ്ട്രീയ അഭയം നേടിയിരുന്നു.
പിന്നീട് ഒന്നര വര്‍ഷത്തെ യുദ്ധത്തിന് ശേഷം തലസ്ഥാന നഗരിയായ സന്‍ആയും മറ്റു പ്രധാന സ്ഥലങ്ങളും ഔദ്യോഗിക സേനയുടെ കീഴിലായതിനെ തുടര്‍ന്ന് രാഷ്ട്രീയ അഭയം അവസാനിപ്പിച്ചു ഇവരില്‍ പലരും നേരത്തെ തന്നെ യമനില്‍ എത്തിയിരുന്നു. കനത്ത ആക്രമണം നടക്കുന്ന യമനില്‍ സമാധാന പുനഃസ്ഥാപനത്തിനായി ഐക്യ രാഷ്ട്രസഭയുടെ നേതൃത്വത്തില്‍ സമാധാന കരാര്‍ നടപ്പാക്കാന്‍ വീണ്ടും കടുത്ത ശ്രമം ആരംഭിച്ചിട്ടുണ്ട്. നേരത്തെ പല തവണ വിവിധ രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."