മിലിട്ടറി കോളജ് പ്രവേശനത്തിന് അപേക്ഷിക്കാം
ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജില്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. 2017 ജൂലൈയില്‍ ആരംഭിക്കുന്ന ബാച്ചിലേക്കാണ് പ്രവേശനം. ഒരു വര്‍ഷത്തില്‍ വര്‍ഷം രണ്ടു തവണ 25 ആണ്‍കുട്ടികളെ വീതമാണ് ഇവിടെ തെരഞ്ഞെടുക്കുക. പെണ്‍കുട്ടികള്‍ അപേക്ഷിക്കേണ്ടതില്ല.
2017 ജൂലൈ ഒന്നിന് ഏഴാം ക്ലാസില്‍ പഠിക്കുകയോ ഏഴാം ക്ലാസ് ജയിച്ചിരിക്കുകയോ ചെയ്ത ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന്റെ പ്രായം പതിനൊന്നരയ്ക്കും പതിമൂന്നിനും മധ്യേയാകണം. 2004 ജൂലൈ രണ്ടിനു മുന്‍പോ 2006 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. സംവരണവിഭാഗക്കാരടക്കം ആര്‍ക്കും പ്രായപരിധിയില്‍ ഇളവില്ല.
അപേക്ഷാഫോമും പ്രോസ്‌പെക്റ്റസും മുന്‍ ചോദ്യക്കടലാസുകളും കിട്ടാന്‍ The Commandant,RIMC, Dehradun Cantt. 248003 (ജവ : 0135 2752083) എന്ന വിലാസത്തിലേക്ക് എഴുതിച്ചോദിക്കുക. കത്തിനോടൊപ്പം കമാന്‍ഡന്റിന്റെ പേരില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഠലഹ ആവമംമി ഉലവൃമറൗി ശാഖയില്‍ (കോഡ് 01576) മാറാവുന്ന 550 രൂപയുടെ ഡ്രാഫ്റ്റ് വേണം. (ജാതിസര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കുന്ന പട്ടികവിഭാഗക്കാര്‍ 505 രൂപയുടെ ഡ്രാഫ്റ്റ്).
വെബ്‌സൈറ്റ്: http:im-c.gov.in. ഡിസംബര്‍ ഒന്നും രണ്ടും തിയതികളില്‍ തിരുവനന്തപുരമടക്കം ഇന്ത്യയിലെ വിവിധ തലസ്ഥാനങ്ങളില്‍ പരീക്ഷ നടക്കും. പൂരിപ്പിച്ച അപേക്ഷ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ പരീക്ഷാഭവനിലേക്കാണ് അയയ്‌ക്കേണ്ടത്. ഇതു സംബന്ധിച്ച വിജ്ഞാപനം http:keralapareeksha-bhavan.in എന്ന വെബ്‌സൈറ്റിലുണ്ട്.
അപേക്ഷിക്കാവുന്ന അവസാന തിയതി:
സെപ്റ്റംബര്‍ 30
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."