ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട രണ്ടിടങ്ങളിലായി 19.5 കിലോ പിടിച്ചെടുത്തു
വണ്ടൂര്‍: അന്തര്‍ സംസ്ഥാന കഞ്ചാവു വില്‍പ്പന സംഘത്തിലെ മൂന്നുപേരെ 15 കിലോ കഞ്ചാവുമായി കാളികാവ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശി നാരായണന്‍(22), കരുവാരകുണ്ട് കേരളയില്‍ വാക്കയില്‍ ഫൈസല്‍(42), പാണ്ടിക്കാട് കൊളപ്പറമ്പ് നെല്ലിയോടന്‍ സുധീര്‍(38) എന്നിവരെയാണു നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്.
ഇവരില്‍ നിന്നും മാരുതി എ സ്റ്റാര്‍ കാറും യമഹ ബെക്കും ഓട്ടോറിക്ഷയും പിടികൂടിയിട്ടുണ്ട്. നേരത്തെ കഞ്ചാവു കേസില്‍ അറസ്റ്റ് ചെയ്ത പ്രതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ചെറുകോട് ഖാദര്‍പ്പടിയില്‍ നിന്നും നാരായണനെ ബൈക്കില്‍ കടത്തുകയായിരുന്ന നാലു കിലോ കഞ്ചാവുമായി പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണു കാറില്‍ വരുന്ന സംഘത്തെക്കുറിച്ചു വിവരം ലഭിച്ചത്.
എക്‌സൈസ് നീക്കമറിഞ്ഞ് വണ്ടൂര്‍ സിയന്ന ഓഡിറ്റോറിയത്തിനു സമീപത്തു വെച്ചു കാറുപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫൈസലും സുധീറും പിടിയിലായത്. കാറില്‍ സീറ്റുകള്‍ക്കിടയിലും മാറ്റിനടിയിലും ഡിക്കിയിലും സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
തമിഴ്‌നാട്ടില്‍ നിന്നും ബൈക്കുകളുടെ അകമ്പടിയോടെ കാറില്‍ കേരളത്തിലെത്തിക്കുന്ന കഞ്ചാവ് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മൊത്തക്കച്ചവടക്കാര്‍ക്കു കൈമാറുകയാണു സംഘത്തിന്റെ വിപണന രീതിയെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇവരുടെ കൈയില്‍ നിന്നും സ്ഥിരമായി കഞ്ചാവു വാങ്ങുന്നവരുടെ വിവരങ്ങള്‍ എക്‌സൈസ് വകുപ്പു ശേഖരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണു സൂചന. എക്‌സെസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.വി റാഫേല്‍, നിലമ്പൂര്‍ എക്‌സൈസ് സി.ഐ ടി.അനില്‍കുമാര്‍ എന്നിവര്‍ വണ്ടൂരിലെത്തി പ്രതികളെ ചോദ്യം ചെയ്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ടി സജിമോന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയചന്ദ്രപ്രകാശ്, മധുസൂദനന്‍, പ്രിവന്റീവ് ഓഫീസര്‍ ടി.ഷിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ആര്‍.പി.സുരേഷ് ബാബു, പി.അശോക്, പി.വി.സുഭാഷ്, പി.കെ.പ്രശാന്ത്,സി.ടി.ഹഷീഖ്, കെ.സുധാകരന്‍ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്. വടകര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."