അശോക് കുമാറിന്റെ കണ്ണുകള്‍ ഇനിയും പ്രകാശിക്കും
മൂവാറ്റുപുഴ: ഹൃദയ സ്തംഭനം മൂലം അന്തരിച്ച തൃക്കളത്തൂര്‍ വടക്കേപാറയ്ക്കല് ഗോപി തങ്കമ്മ ദമ്പതികളുടെ മകനായ അശോക് കുമാറിന്റെ കണ്ണുകള്‍ മറ്റൊരാള്‍ക്ക് വെളിച്ചമേകും.
വ്യാഴാഴ്ച അന്തരിച്ച് അശോക് കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്യുന്നതിന് കുടുംബാംഗങ്ങള്‍ സമ്മതം അറിയിച്ചതിനെ തുടര്‍ന്ന് അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ വിദഗ്ധസംഘം അടങ്ങുന്ന യൂണിറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തി അശോക് കുമാറിന്റെ കണ്ണുകള്‍ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി.
ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ചികത്സയിലുളള രോഗികള്‍ക്ക് അശോക് കുമാറിന്റെ കണ്ണുകള്‍ വച്ചു പിടിപ്പിക്കുമെന്ന് വിദഗ്ധ സംഘം അറിയിച്ചു. തുടര്‍ന്ന് വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. തൊഴിലാളിയായിരുന്ന അശോക് കുമാര്‍ അവിവാഹിതനാണ്. അരുണ്‍ കുമാര്‍, അജിത് കുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."