ഹുവായ് ഇന്ത്യയില്‍ ഫോണ്‍ നിര്‍മാണം ആരംഭിക്കുന്നു
ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവായ് ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിക്കുന്നു. ആഗോള ഇലക്ട്രോണിക് ഉപകര നിര്‍മ്മാതാക്കളായ (OEM) ഫ്‌ലെക്‌സുമായി (Fletxronics) ചേര്‍ന്നായിരിക്കും കമ്പനി പ്രവര്‍ത്തിക്കുക.
ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വിവര സാങ്കേതിക വകുപ്പു മന്ത്രി രവി ശങ്കര്‍ പ്രസാദാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മേക്ക് ഇന്‍ ഇന്ത്യ പ്രോജക്റ്റിന്റെ ഭാഗമായി ഫ്‌ലെക്‌സിന്റെ ചെന്നൈയിലെ പ്ലാന്റിലായിരിക്കും ഉത്പാദനം. അടുത്ത മാസം തന്നെ ആദ്യഘട്ട നിര്‍മ്മാണം ആരംഭിക്കും.
ഹുവായുടെ പ്രശസ്ത മോഡലായ ഹോണര്‍ ആയിരിക്കും ഈ പ്ലാന്റില്‍ ആദ്യം നിര്‍മ്മിക്കുക.2017 അവസാനത്തോടെ 30 ലക്ഷം ഫോണുകള്‍ നിര്‍മ്മിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. കഴിയുമെങ്കില്‍ ഈ ഒക്ടോബറില്‍ തന്നെ കമ്പനിയുടെ ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ ഫോണ്‍ പുറത്തിറക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു.
കൂടാതെ ഹുവായ് ഇന്ത്യയില്‍ അവരുടെ വില്‍പ്പന, സേവനപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുന്നൂറിലധികം സര്‍വീസ് സെന്ററുകള്‍ തുറക്കും.
350 ഓളം വിതരണക്കാരിലൂടെ 50000 ത്തിലധികം റിട്ടെയില്‍ ഷോപ്പുകള്‍ വഴിയായിരിക്കും ഫോണുകള്‍ വിപണിയിലെത്തിക്കുക. കഴിഞ്ഞ മാസമാണ് ഹുവായ് ആഗോളതലത്തിലെ അവരുടെ ഏറ്റവും വലിയ സര്‍വീസ് സെന്റര്‍ ബാംഗുളുരുവില്‍ തുറന്നത്. 2017 അവസാനത്തോടെ രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ മേഖലയുടെ 10% പിടിച്ചെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.`
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."