HOME
DETAILS

9/11: സഊദിക്കെതിരായ ബില്‍ ഒബാമ വീറ്റോ ചെയ്തു

  
backup
September 24 2016 | 20:09 PM

911-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%ac%e0%b4%be

റിയാദ്: സഊദി അറേബ്യക്കെതിരേ നടപ്പാക്കാന്‍ ഉദ്ദേശിച്ച പുതിയ പ്രമേയം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വീറ്റോ ചെയ്തു. യാത്രാ വിമാനങ്ങള്‍ തട്ടിയെടുത്ത് 2011 സെപ്റ്റംബറില്‍ അല്‍ഖാഇദ അമേരിക്കയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സഊദി അറേബ്യക്കെതിരേ കേസ് നല്‍കാന്‍  അനുവദിക്കുന്ന ജസ്റ്റിസ് എഗെയ്ന്‍സ്റ്റ് സ്‌പോണ്‍സേര്‍സ് ഓഫ് ടെററിസം ആക്ട് (ജസ്റ്റ) എന്ന നിയമമാണ് വീറ്റോ ചെയ്തത്. ഇതോടെ സഊദി അറേബ്യയടക്കമുള്ള അറബ് രാഷ്ട്രങ്ങളുടെ നയതന്ത്ര നീക്കം ഫലം കണ്ടതായാണ് വിലയിരുത്തല്‍.
 എന്നാല്‍, ബില്ലിന് അനുകൂലമായി നിലനില്‍ക്കുന്ന റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് നേതാക്കള്‍ അടുത്തയാഴ്ചയോടെ ഒബാമയുടെ വീറ്റോയെ മറികടക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇങ്ങനെവന്നാല്‍ ഒബാമയുടെ ഭരണകാലത്ത് വീറ്റോയെ മറികടക്കുന്ന ആദ്യ ബില്ലാകും 'ജസ്റ്റ'.
നേരത്തേ അമേരിക്കന്‍ സെനറ്റ് അംഗീകാരം നല്‍കിയ ബില്ലിന് അമേരിക്കന്‍ കോണ്‍ഗ്രസ് ഏതാനും ദിവസങ്ങള്‍ക്കുമുന്‍പാണ് അംഗീകാരം നല്‍കിയത്. ഈ അംഗീകാരമാണ് പ്രസിഡന്റിന്റെ വീറ്റോ അധികാരത്തോടെ ഇല്ലാതായത്.
സഊദി അറേബ്യയടക്കമുള്ള വിദേശരാജ്യങ്ങള്‍ക്കെതിരേ  നഷ്്ടപരിഹാര കേസ് നല്‍കുന്നതിന് സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അനുവദിക്കുന്ന ബില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് വിദേശബന്ധങ്ങള്‍ തകരാറിലാക്കുമെന്നും ജി.സി.സി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ബില്ലുമായി മുന്നോട്ടുപോയാല്‍ അമേരിക്കയുമായുള്ള അറബ് രാജ്യങ്ങളുടെ ബന്ധം വഷളാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ബില്‍ വീറ്റോ ചെയ്യാന്‍ ഒബാമ തയാറായത്.
അധികാരത്തിലെത്തിയ ശേഷം  സെനറ്റ് അംഗീകാരം നല്‍കിയ  ബില്‍ തന്റെ അധികാരം ഉപയോഗിച്ച്  ഒബാമ വീറ്റോ ചെയ്യുന്ന പന്ത്രണ്ടാമത്തെ ബില്ലാണിത്.  ഇത്തരമൊരു നിയമം വന്നാല്‍ മറ്റു രാജ്യങ്ങള്‍ അമേരിക്കക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആശങ്കയുള്ളതിനാല്‍ നിര്‍ദ്ദിഷ്ട ബില്‍ വീറ്റോ ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നേരത്തേതന്നെ വ്യക്തമായാക്കിയിരുന്നു. തീവ്രവാദത്തിനെതിരേ അമേരിക്കയുമായി കൈകോര്‍ത്തുനില്‍ക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധത്തിന് വിള്ളല്‍ സംഭവിക്കാനും പുതിയ നിയമം ഇടയാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സഊദി അറേബ്യക്കെതിരായ ബില്ലില്‍ ഒപ്പുവയ്ക്കാന്‍ യു.എസ് പ്രസിഡന്റ് ഒബാമക്ക് താല്‍പ്പര്യമില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന് എതിരാകുന്ന ബില്ലാണിതെന്ന് അവലോകനം നടത്തിയതായി സെനറ്റ് സ്പീക്കര്‍ പോള്‍ റയാനും വ്യക്തമാക്കിയിരുന്നു. ബില്ലിലെ ഗുരുതര ആരോപണത്തിനെതിരേ യൂറോപ്യന്‍ യൂനിയന്‍, ജി. സി.സി, അറബ് ലീഗ് എന്നിവയും രംഗത്തെത്തിയിരുന്നു.നാലു യാത്രാ വിമാനങ്ങള്‍ തട്ടിയെടുത്ത് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിനും പെന്റഗണ്‍ ആസ്ഥാനത്തിനും നേരെ ആക്രമണം നടത്തിയ സംഘത്തിലെ 15 പേരും സഊദി പൗരന്മാരാണെന്നായിരുന്നു കണ്ടെത്തല്‍.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago