ഖത്തറില്‍ പൊതുമാപ്പ് നടപ്പായിത്തുടങ്ങി; 16 വര്‍ഷങ്ങള്‍ക്കു ശേഷം പരമേശ്വരന്‍ തിരിച്ചെത്തി
കൊണ്ടോട്ടി: നാടുകാണാത്ത 16 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം വെറും കൈയോടെ പരമേശ്വരന്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. ഖത്തറില്‍ നിന്ന് ഇന്നലെ രാത്രി 10.30നു ജെറ്റ് എയര്‍ വിമാനത്തിലാണു പാനൂര്‍ വടക്കെ പെയ്‌ലൂര്‍ കുഞ്ഞിപ്പറമ്പത്തു പരമേശ്വരന്‍ എന്ന 60 കാരന്‍ കരിപ്പൂരിലെത്തിയത്. ഖത്തറിലെ പൊതുമാപ്പു നടപ്പായതോടെയാണു പരമേശ്വരന് ഔട്ട് പാസ് നിയമപ്രകാസരം നാട്ടിലെത്താനായത്.
2000 ജൂണ്‍ ഏഴിനാണു തൊഴില്‍ തേടി പരമേശ്വരന്‍ ഖത്തറിലേക്കു പോയത്. ഭാര്യ ശാരദയുടെ മരണശേഷം പരമേശ്വരന്‍ മൂന്നു പെണ്‍മക്കളെ വളര്‍ത്താന്‍ ഒരുപാട് കഷ്ടപ്പെട്ടു. മൂത്ത മകളെ വിവാഹം കഴിപ്പിച്ചതിലെ ബാധ്യത തീര്‍ക്കാന്‍ ഖത്തറിലേക്കു പോവുകയായിരുന്നു. പിന്നീട് ഉദ്ദേശിച്ച ജോലി ലഭിക്കാതെയായതോടെ നാട്ടിലേക്കു മടങ്ങാന്‍ കഴിയാതായി. ഇതിനിടെ ഇടക്കിടെ ലഭിച്ച ജോലിയിലെ സമ്പാദ്യം കൊണ്ടു മറ്റു രണ്ടു പെണ്‍മക്കളെയും വിവാഹം കഴിപ്പിച്ചയച്ചു. രണ്ടു മരുമക്കളേയും പേരക്കുട്ടികളേയും ഇന്നലെ നാട്ടിലെത്തിയപ്പോഴാണു പരമേശ്വരന്‍ ആദ്യമായി കാണുന്നത്.
ഖത്തറില്‍ സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതോടെയാണ് പരമേശ്വരന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറവുമായി ബന്ധപ്പെട്ടു നാട്ടിലേക്കു മടങ്ങിയത്.നിരവധി പേര്‍ നാട്ടിലേക്കു മടങ്ങാനുളള തയ്യാറെടുപ്പിലാണെന്ന് പരമേശ്വരന്‍ പറഞ്ഞു. 16 വര്‍ഷത്തെ പ്രവാസ ജീവിതം കൊണ്ട് തല ചായ്ക്കാന്‍ ഒരിടം പോലുമില്ലാത്ത അവസ്ഥയാണ് പരമേശ്വരന്. നാട്ടിലെത്തിയ പരമേശ്വരന്‍ മൂത്ത മകള്‍ ശാലിനിയുടെ വീട്ടിലാണു കഴിയുന്നത്.
ഖത്തറിലെ പൊതുമാപ്പില്‍ നൂറുകണക്കിനു പ്രവാസികളാണു മടങ്ങാനിരിക്കുന്നത്. ലേബര്‍ ക്യാമ്പുകളിലില്‍ കുടുങ്ങിക്കിടക്കുന്നവര്‍ നിരവധി പേരാണ്.പൊതുമാപ്പില്‍ നാട്ടിലേക്ക് തിരിക്കാനുളള സൗകര്യമൊരുക്കിയ ഭരണകൂടം സമയ പരിധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്ന അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ കടുത്ത ശിക്ഷാനടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."