HOME
DETAILS
MAL
കിഡ്നി, ക്യാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം
backup
September 24 2016 | 22:09 PM
മണ്ണാര്‍ക്കാട്: ഖമീസ് മുശൈത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തിലെ നിര്‍ധനരായ 40 കിഡ്നി, ക്യാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം നല്കി. അഡ്വ. എന്‍ ഷംസുദ്ദീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എമറാള്‍ഡ് ഹാളില്‍ നടന്ന പരിപാടിയില്‍ കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് മാതാപുഴ മുഹമ്മദ്കുട്ടി അധ്യക്ഷനായി. പി.വി മുഹമ്മദ് അരീക്കോട്, കളത്തില്‍ അബ്ദുല്ല, കല്ലടി അബൂബക്കര്‍, ടി.എ സലാം മാസ്റ്റര്‍, കെ.പി മൊയ്തു, പി.അഹമ്മദ് അഷറഫ്, പി.ആര് സുരേഷ്, വി.വി ഷൗക്കത്തലി, എം.ആര് സത്യന്, കെ.ടി ഹംസപ്പ, കറൂക്കില്‍ മുഹമ്മദാലി, ടി.കെ ഫൈസല്‍, എം. അബൂബക്കര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."