സമസ്ത ബഹ്‌റൈന്‍ വൈജ്ഞാനിക സദസ്സ് സംഘടിപ്പിച്ചു
മനാമ: സൃഷ്ടികര്‍ത്താവായ അല്ലാഹുവിനെ യഥാവിധി മനസ്സിലാക്കാതെ അവന്‍ ചെയ്ത അനുഗ്രഹങ്ങളെ വിസ്മരിക്കുന്നതാണ് വര്‍ത്തമാന സമൂഹത്തിന്റെ ധാര്‍മ്മികത്തകര്‍ച്ചയുടെ നിദാനമെന്ന് പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ഉസ്താദ് മുഹമ്മദ് ഹൈതമി വാവാട് ഉല്‍ബോധിപ്പിച്ചു.സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മത വൈജ്ഞാനിക സദസ്സില്‍ 'അനുഗ്രഹങ്ങള്‍ വിസ്മരിക്കപ്പെടുമ്പോള്‍' എന്ന പ്രമേയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിജ്ഞാനപ്രദമായ വിഷയാവതരണംകൊണ്ടും വലിയ ജനസാന്നിധ്യം കൊണ്ടും പരിപാടി ഏറെ ശ്രദ്ധേയമായി.
ജനറല്‍ സെക്രട്ടറി എസ്.എം അബ്ദുല്‍വാഹിദ് അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് സൈതലവി മുസ്‌ലിയാര്‍ അത്തിപ്പറ്റ ഉദ്ഘാടനം ചെയ്തു. എടവണ്ണപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, ഹംസ അന്‍വരി മോളൂര്‍, കാവനൂര്‍ മുഹമ്മദ് മൗലവി, ഉമറുല്‍ ഫാറൂഖ്ഹുദവി, ഹാഫിള് ശറഫുദ്ധീന്‍ മൗലവി, സാദിഖ് അലി മുസ്‌ലിയാര്‍, മന്‍സൂര്‍ ബാഖവി, അബ്ദുറഊഫ്‌ഫൈസി, ശൗകത്ത ്‌ഫൈസി, ഖാസിം മുസ്‌ലിയാര്‍, അശ്‌റഫ് കാട്ടില്‍ പീടിക, മുഹമ്മദലി വളാഞ്ചേരി, ശറഫുദ്ധീന്‍ മാരായമംഗലം, ഇബ്‌റാഹിം പുറക്കാട്ടീരി തുടങ്ങിയവര്‍ സംബന്ധിച്ചു. ശഹീര്‍ കാട്ടാമ്പള്ളി സ്വാഗതവും ഖാസിം റഹ്മാനി നന്ദിയും പറഞ്ഞു. പരിപാടിയുടെ ക്രമീകരണങ്ങള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് വിഖായ വിംഗ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."