HOME
DETAILS

അവസരം കാത്ത് അലോ

  
backup
September 25, 2016 | 5:29 PM

%e0%b4%85%e0%b4%b5%e0%b4%b8%e0%b4%b0%e0%b4%82-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%b2%e0%b5%8b

വാട്‌സാപ്പിന്റെ പുതിയ സ്വകാര്യത നയങ്ങള്‍ കാരണം വാട്‌സാപ്പ് ഉപേക്ഷിക്കുന്നവര്‍ക്ക് ആശ്വാസമായിട്ടാണ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സുമായി ഗൂഗിള്‍ അലോയുടെ രംഗ പ്രവേശനം. ഇന്ന് പുതിയ സ്വകാര്യത നയം അംഗീകരിക്കാന്‍ തയാറവത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുകയാണെങ്കില്‍ എറ്റവും കുടുതല്‍ ഗുണമുണ്ടാവുക ഒരുപക്ഷെ അലോക്കായിരിക്കും. ഗൂഗിള്‍ ഇതിനു മുന്‍പും പല ആപ്ലിക്കേഷനുകളുമായി രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും ഫലം പരാജയം തന്നെയായിരുന്നു. ഗൂഗിളിന്റെ നട്ടെല്ലായിരുന്ന ഓര്‍ക്കൂട്ട് പോലും നിര്‍ത്തിയത് വാട്‌സാപ്പിന്റെ മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്ക് കാരണമായിരുന്നു. വാട്‌സാപ്പില്‍ നിന്ന് പിന്‍മാറുന്നവരെ കാത്ത് ടെലിഗ്രാമും സ്‌നാപ്ചാറ്റും ഫെയ്‌സ്ബുക്ക് മെസഞ്ചറും പോലുള്ള ഒട്ടേറെ ആപ്ലിക്കേഷനുണ്ടെങ്കിലും അലോയിലേക്ക് കുടുതല്‍ പേര്‍ മാറാനാണ് സാധ്യത. കാരണം അലോയില്‍ കൂടുതല്‍ പണിയെടുക്കേണ്ടി വരില്ലെന്നതാണ് പ്രത്യേകത.

Google-Allo-Google-Assistant-AA-1-840x560

പണിയെടുക്കാന്‍ ഒരു അസിസ്റ്റന്റിനെ അലോയില്‍ ലഭിക്കും. വെറുതെയൊരു കുശലാന്വേഷണത്തിന് പോലുമുള്ള മറുപടി കമന്റുകള്‍ ഓട്ടോമാറ്റിക് റെസ്‌പോണ്‍സ് ആയി അലോ പറഞ്ഞുതരും. ഐഫോണിലെ സിരിയെപോലെ പ്രവര്‍ത്തിക്കുന്ന ഒരു വെര്‍ച്വല്‍ അസിസ്റ്റന്റ് കൂടിയാണ് അലോ. ഗൂഗിള്‍ എന്ന ഇന്റര്‍നെറ്റ് സെര്‍ച്ച് ഭീമന്റെ മുഴുവന്‍ കരുത്തും സേവന മികവും മെസേജിങ് വിന്‍ഡോയിലേക്ക് കൊണ്ടുവരാന്‍ അലോയ്ക്ക് സാധിക്കും. മെഷിന്‍ ലാംഗ്വേജ് സാങ്കേതികവിദ്യയുപയോഗിച്ച് നിങ്ങള്‍ക്ക് വരുന്ന മെസേജുകള്‍ക്ക് മറുപടി പറയുന്നതിനോടെപ്പം ചാറ്റിങിനിടെ ഗൂഗിളില്‍ തപ്പി വിവരങ്ങള്‍ അലോ തന്നെ പറഞ്ഞുതരുമെന്നത് മറ്റൊരു പ്രത്യേകതയാണ്. @google എന്ന് ചേര്‍ത്ത് എന്തെങ്കിലും കാര്യം ടൈപ്പ് ചെയ്താല്‍ അതേക്കുറിച്ചുളള വിവരങ്ങള്‍ അലോ പറഞ്ഞു തരും.
അടുത്തുള്ള റെസ്‌റ്റോറന്റുകള്‍ നിര്‍ദേശിക്കല്‍, ട്രെയിന്‍ വിമാന സമയങ്ങള്‍ പറഞ്ഞുതരല്‍, നഗരത്തിലെ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമകള്‍ കണ്ടുപിടിക്കല്‍, ആ സിനിമകളെക്കുറിച്ച് വിവിധ മാധ്യമങ്ങളില്‍ വന്ന റിവ്യൂ തേടിപ്പിടിക്കല്‍ എല്ലാം അലോ ചെയ്തു തരും.

google_allo_features_launch

ആരുമായും ചാറ്റ് ചെയ്യാനില്ലെങ്കില്‍ ഗൂഗിളിനോട് കാര്യങ്ങള്‍ തിരക്കാനുള്ള സംവിധാനവും അലോ ഒരുക്കുന്നു. എന്തൊക്കെയാണ് ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ എന്ന് ചോദിച്ചാല്‍ അവയെല്ലാം വീഡിയോ സഹിതം അലോയില്‍ തെളിയും. അങ്ങനെ ഒട്ടനവധി സാധ്യതകള്‍ അലോ സമ്മാനിക്കുന്നുണ്ട്. അയയ്ക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന 'എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനും' അലോ വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷെ ഇന്നലെ ഇന്റര്‍നെറ്റ് പ്രൈവസി വിദഗ്ധന്‍ എഡ്വേഡ് സ്‌നോഡന്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത് ആരും അലോ ഉപയോഗിക്കരുത് എന്നാണ്. കാരണം ഗൂഗിളിന്റെ സെര്‍വറില്‍ യൂസര്‍ ഡേറ്റയെല്ലാം എന്‍ക്രിപ്റ്റ് ചെയ്താണ് സൂക്ഷിച്ചിരിക്കുന്നത്. പക്ഷേ ഗൂഗിളിന്റെ അല്‍ഗോരിതമുപയോഗിച്ച് വായിക്കാവുന്നതേയുള്ളൂ അതെല്ലാം.

images

അതിനാല്‍ത്തന്നെ യൂസര്‍മാരുടെ ചാറ്റിങ് ഡേറ്റ ഹാക്കര്‍മാര്‍ക്കും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാം. യൂസര്‍മാരെപ്പറ്റി കൃത്യമായി പഠിച്ച് അവരുടെ ഡേറ്റ തയാറാക്കിയാല്‍ വരുംകാലത്ത് അവര്‍ക്ക് ചേര്‍ന്ന പരസ്യങ്ങള്‍ നല്‍കാനും ഗൂഗിളിനാകും. ഒരിക്കലും പരസ്യം വരില്ലെന്നു കരുതിയ വാട്‌സാപ്പില്‍ പോലും അത്തരമൊരു നീക്കം നടക്കുമ്പോള്‍ ഇന്റര്‍നെറ്റ് പരസ്യവരുമാനം വര്‍ഷങ്ങളായി വാരിയെടുത്തുകൊണ്ടിരിക്കുന്ന ഗൂഗിളില്‍ അത്തരമൊരു നീക്കം നടത്തില്ലെന്ന് വെറുതെ പോലും ചിന്തിക്കാനാകില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മത്സരപരീക്ഷയ്ക്ക് ഒരുങ്ങുന്നവർക്ക് മാസം 1000 രൂപ; കണക്‌ട് ടു വർക്കിന് അപേക്ഷിക്കാം

Kerala
  •  8 days ago
No Image

ഉറങ്ങിക്കിടക്കുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടി തീയിട്ടു; തമിഴ്‌നാട്ടിൽ ഡിഎംകെ പ്രവർത്തകനും ഭാര്യയും വെന്തു മരിച്ചു; രാഷ്ട്രീയ പകപോക്കലെന്ന് സംശയം

National
  •  8 days ago
No Image

ലൈം​ഗികാതിക്രമത്തിന് ഇരയായ വിദ്യാർഥിനി മരിച്ച നിലയിൽ; പ്രൊഫസറും സഹപാഠികളുമടക്കം 4 പേർക്കെതിരെ കേസ്

National
  •  8 days ago
No Image

കൊയിലാണ്ടിയിൽ ദേശീയപാത നിർമ്മാണത്തിനിടെ അപകടം: കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Kerala
  •  8 days ago
No Image

മത്സരിക്കാൻ ഈടാക്കുന്ന ഫീസ് ഒഴിവാക്കണം; എഐഎഫ്എഫിന് കത്തയച്ച് 13 ക്ലബുകൾ 

Football
  •  8 days ago
No Image

ഫോണില്ലെങ്കിൽ പരിഭ്രാന്തിയാണോ? 'നോമോഫോബിയ'യ്ക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

uae
  •  8 days ago
No Image

ഇൻഡോർ ജലമലിനീകരണം: മരണം ഒമ്പത് ആയി, രോഗബാധിതർ ആയിരത്തിലധികം; കടുത്ത പ്രതിസന്ധിയിൽ ന​ഗരം

National
  •  8 days ago
No Image

ഇന്ത്യൻ ടീമിൽ നിന്നും അവനെ പുറത്താക്കാൻ നിങ്ങൾക്ക് കഴിയില്ല: ബിസിസിഐയോട് മുൻ താരം

Cricket
  •  8 days ago
No Image

റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഇനി കൂടുതൽ സുരക്ഷ; യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമം പരിഷ്കരിച്ചു

uae
  •  8 days ago
No Image

തീ തുപ്പുന്ന എക്‌സ്‌ഹോസ്റ്റുമായി സൂപ്പർ കാർ; ഡ്രൈവർക്ക് പതിനായിരം ദിർഹം പിഴ ചുമത്തി ദുബൈ പൊലിസ്

uae
  •  8 days ago