ADVERTISEMENT
HOME
DETAILS

പൊലിസ് സേനയിലെ 14 നായകള്‍ക്ക് ഇനി വിശ്രമ ജീവിതം

ADVERTISEMENT
  
backup
September 25 2016 | 19:09 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%87%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-14-%e0%b4%a8%e0%b4%be%e0%b4%af%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95

തിരുവനന്തപുരം: പൊലിസ് സേനയിലെ പതിനാലു നായകള്‍ക്ക് ഇനി വിശ്രമ ജീവിതം. ഇവര്‍ പീപ്പിള്‍ ഫോര്‍ അനിമല്‍സ് തിരുവനന്തപുരത്ത് നടത്തുന്ന സുരക്ഷിത ഭവനത്തില്‍ വിശ്രമിക്കും. പ്രായം കൂടിയതും വിട്ടുമാറാത്ത രോഗവും മൂലമാണ് ഇവയ്ക്ക് വിശ്രമ ജീവിതം ഒരുക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശം നല്‍കിയത്. ഏഴു മുതല്‍ പന്ത്രണ്ടു വയസ് പ്രായമുള്ള നായകളെയാണ് സേനയില്‍ നിന്നും ഒഴിവാക്കിയത്.
പ്രമാദമായ നിരവധി കേസുകളില്‍ അന്വേഷണത്തിന് സഹായിച്ചിട്ടുള്ള നായകളാണ് ഇവ. നായകള്‍ക്ക് റിട്ടയര്‍മെന്റ് ആവശ്യപ്പെട്ട് മാസങ്ങള്‍ക്കു മുന്‍പു തന്നെ ജില്ലാ സൂപ്രണ്ടുമാര്‍ ഡി.ജി.പിയ്ക്ക് കത്ത് നല്‍കിയിരുന്നു. തിരുവനന്തപുരം, കോഴിക്കോട് യൂനിറ്റുകളില്‍പ്പെട്ട മൂന്നു വീതവും കൊച്ചി, പത്തനംതിട്ട, കോട്ടയം,വയനാട്, ആലപ്പുഴ, മലപ്പുറം, പാലക്കാട് സ്‌ക്വാഡുകളിലുള്ള ഓരോ നായകള്‍ക്കുമാണ് നിര്‍ബന്ധിത റിട്ടയര്‍മെന്റ് നല്‍കിയത്.
ഇവയെ എവിടെ സംരക്ഷിക്കുമെന്ന് പൊലിസിനു തന്നെ അറിയില്ലായിരുന്നു. തുടര്‍ന്ന് ദയാവധം നല്‍കാനുള്ള തയാറെടുപ്പിലായിരുന്നു പൊലിസ്.
അങ്ങനെയാണ് നായകളുടെ വന്ധ്യംകരണ പ്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ സാലി കണ്ണന്‍ ഇവയെ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. നായകളെ മരണം വരെ സംരക്ഷിക്കണം. രണ്ടു വര്‍ഷം മുന്‍പ് ഇവര്‍ അഞ്ചു പൊലിസ് നായകളെ ഏറ്റെടുത്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  a few seconds ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  13 minutes ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  34 minutes ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  40 minutes ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  an hour ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  an hour ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  an hour ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 hours ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 hours ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 hours ago