നന്മ അണ്ടര്‍ പാസ് ഉദ്ഘാടനം ചെയ്തു
മരട്: ദേശീയപാതയില്‍ നെട്ടൂര്‍ പള്ളി സ്റ്റോപ്പിന് സമീപം നിര്‍മാണം പൂര്‍ത്തിയാക്കിയ അണ്ടര്‍പാസ് എം.സ്വരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജനകീയ വികസപ്രവര്‍ത്തനങ്ങളുടെ 'നെട്ടൂര്‍ മോഡല്‍' സംസ്ഥാനത്തിന് മാതൃകയാണെണ് അദ്ദേഹം പറഞ്ഞു. അശാസ്ത്രീയമായ ട്രാഫിക് പരിഷ്കരങ്ങളും അശ്രദ്ധമായ ഡ്രൈവിങും പൊതുനിരത്തുകളിലെ വാഹന അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും എം.സ്വരാജ് പറഞ്ഞു.
പന്ത്രണ്ട് ലക്ഷം രൂപ ചിലവഴിച്ച് തികച്ചും ജനകീയമായി നെട്ടൂരിലെ സന്നദ്ധ സംഘടനയായ നന്മ എന്ന സംഘടനയാണ് അണ്ടര്‍ പാസ് നിര്‍മ്മിച്ചത്.
നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന അണ്ടര്‍ പാസ് ഉദ്ഘാടന ചടങ്ങ് പ്രദേശത്ത് ഉത്സവ പ്രതീതിയുളവാക്കി. കെ ബി. മുഹമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി.
നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ അനില്‍കുമാര്‍, വൈസ് ചെയര്മാന് ആന്റണി ആശാം പറമ്പില്‍, രക്ഷാധികാരി ടി.പി. ആന്റണി മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ ജബ്ബാര്‍ പാപ്പന, ജമീല മുഹമ്മദ്, അജിതകുമാരി, കെ.എ. ദേവസി, റവ.ഫാ.ഐസക് കുരിശിങ്കല്‍, കെ.എം.അന്‍സാര്‍, പി.എം അബ്ദുള്‍ റസാക് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. പ്രസിഡന്റ് കെ.ബി അബ്ദുള്‍ കരീം സ്വാഗതവും സെക്രട്ടറി ടി.എ നജീബ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."