കാന്‍സര്‍ സെന്റര്‍ നിയമനത്തിന് അപേക്ഷകള്‍ സ്വീകരിക്കാന്‍ കൂടുതല്‍ സമയം
കൊച്ചി: മേഖല കാന്‍സര്‍ ഗവേഷണകേന്ദ്രത്തില്‍ ഡയറക്ടറുടെയും ഡോക്ടര്‍മാരുടെയും നിയമനത്തിന് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി നീട്ടിയതായി സെന്ററിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. ഡയറക്ടറുടെയും മെഡിക്കല്‍ സൂപ്രണ്ടിന്റെയും നിയമനത്തിനുള്ള അപേക്ഷകള്‍ ഒക്‌ടോബര്‍ 15 വരെ സ്വീകരിക്കും. അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ അഞ്ചു വരെയാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
നിയമനങ്ങള്‍ സംബന്ധിച്ച് വേണ്ടത്ര പരസ്യം നല്‍കിയില്ലെന്ന ആരോപണം അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് കലക്ടര്‍ പറഞ്ഞു. ദേശീയ, പ്രാദേശിക ദിനപത്രങ്ങളില്‍ പരസ്യം നല്‍കിയതിന് പുറമെ ഇതു സംബന്ധിച്ച് പത്രക്കുറിപ്പും പ്രസിദ്ധീകരണത്തിന് നല്‍കിയിരുന്നു.
അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ ഇതു സംബന്ധിച്ച വിജ്ഞാപനം വീണ്ടും പ്രസിദ്ധീകരിക്കും. ഡയറക്ടറുടേതടക്കമുള്ള നിയമനങ്ങള്‍ക്കായി വിദഗ്ധരടങ്ങിയ സെലക്ഷന്‍ കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."