യാത്രക്കാരെ ദുരിതത്തിലാക്കി 'വേണാടി'ന്റെ വൈകിയോട്ടം
കോട്ടയം: വേണാട് എക്‌സ്പ്രസിന്റെ വൈകിയോട്ടം മൂലം യാത്രക്കാര്‍ ദുരിതത്തില്‍. അഞ്ചു ജില്ലകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രധാന ആശ്രയമായ വേണാടിന്റെ വൈകിയോട്ടം യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നതായാണ് ആക്ഷേപം.
കരുനാഗപ്പള്ളിയില്‍ ചരക്കുവണ്ടി പാളം തെറ്റിയതിനെ ത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണു ട്രെയിന്‍ വൈകിത്തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ കാരണമൊന്നുമില്ലാതെ മനപൂര്‍വം വൈകിക്കുകയാണെണു യാത്രക്കാര്‍ പരാതിപറയുന്നത്.
പുലര്‍ച്ചെ അഞ്ചിനു തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന വണ്ടി കോട്ടയം സ്‌റ്റേഷനിലെത്തേണ്ട സമയം 8.09 ആണ്. സാധാരണ 8.15നും 8.30നും ഇടയില്‍ സ്‌റ്റേഷനിലെത്തിയിരുന്നു.
ശനിയാഴ്ച ട്രെയിന്‍ എത്തിയത് 12.45നുശേഷം. ബുധനാഴ്ചയും മണിക്കൂറുകളോളം വൈകിയിരുന്നു. ശനിയാഴ്ച വണ്ടി തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടതു 9.24നാണ്.
ഷൊര്‍ണൂരിലേക്കു വൈകി പോകുന്ന വണ്ടി തിരികെ വരാനും വൈകുന്നതു യാത്രക്കാരെ വലയ്ക്കുന്നുണ്ട്. തിരികെ വൈകിട്ട് ആറരയ്ക്കുശേഷം കോട്ടയത്തെത്തിയിരുന്ന ട്രെയിന്‍ ഇപ്പോഴെത്തുന്നത് ഒമ്പതോടെയാണ്.
തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ജില്ലകളില്‍ നിന്നു എറണാകുളത്തു ജോലിക്കായി പോകുന്നവരുടെ പ്രധാന ആശ്രയമാണു വേണാട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍നിന്നു കോട്ടയത്തെ വിവിധ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവരും രാവിലെയും വൈകിട്ടും ആശ്രയിക്കുന്നതു വേണാടിനെത്തന്നെ. വേണാടിനുശേഷം പുറപ്പെടുന്നതും 9.17 നു കോട്ടയത്തെത്തേണ്ടതുമായ
പരശുറാം എക്‌സ്പ്രസ് 41 മിനിറ്റും 8.35ന് വരേണ്ടിയിരുന്ന കോര്‍ബ എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകിയുമാണ് കഴിഞ്ഞദിവസം കോട്ടയത്തെത്തിയത്. വേണാട് വൈകിയത് അഞ്ചു മണിക്കൂറായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."