മതനിന്ദ: വിചാരണക്കെത്തിയ എഴുത്തുകാരന്‍ കൊല്ലപ്പെട്ടു
അമ്മാന്‍: മതനിന്ദാ കുറ്റത്തിന് വിചാരണക്കെത്തിയ ജോര്‍ദാനിലെ എഴുത്തുകാരന്‍ നഹദ് ഹത്താര്‍ കോടതിക്ക് വളപ്പില്‍ വെടിയേറ്റു മരിച്ചു. ഇസ്‌ലാമിനെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരേ വിചാരണ നടന്നത്. മൂന്നു വെടിയുണ്ടകളാണ് നഹദിന്റെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തത്.
56 കാരനായ നഹദ് കോടതിയിലേക്ക് കയറാന്‍ ഒരുങ്ങവെ അടുത്തെത്തിയ തോക്കുധാരി വെടിവയ്ക്കുകയായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്തതായി ദേശീയ വാര്‍ത്താ ഏജന്‍സി പെട്ര റിപ്പോര്‍ട്ട് ചെയ്തു. അമ്മാനിലെ സുപ്രിംകോടതിയിലാണ് സംഭവം. നഹദിന്റെ ഒരു മീറ്റര്‍ അടുത്തെത്തിയ യുവാവ് വെടിവയ്ക്കുകയായിരുന്നു. ക്രൈസ്തവ വിശ്വാസിയായ ഹത്താറിനെ കഴിഞ്ഞ ഓഗസ്റ്റ് 13 നാണ് ഫേസ്ബുക്കില്‍ മതനിന്ദാ കാര്‍ട്ടൂണ്‍ പോസ്റ്റ്‌ചെയ്തത്.
സംഭവം വിവാദമായതോടെ കാര്‍ട്ടൂണ്‍ അദ്ദേഹം പിന്‍വലിച്ചിരുന്നു. പ്രതി മതവികാരം വ്രണപ്പെടുത്തിയെന്നാണ് പൊലിസ് കേസ്. ഹത്താറിന്റെ വധത്തെ സര്‍ക്കാര്‍ വക്താവ് മുഹമ്മദ് മൊമാനി അപലപിച്ചു. നീചമായ കുറ്റകൃത്യമാണിതെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."