അവശ്യമരുന്നുകളുടെ വിലവര്‍ധന പിന്‍വലിക്കണം: ചെന്നിത്തല
തിരുവനന്തപുരം: അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്നൊഴിവാക്കിയ നൂറോളം മരുന്നുകളുടെ വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വില വര്‍ധനവ് നിലവില്‍ വരുന്നതോടെ പ്രമേഹത്തിന്റേതടക്കമുള്ള മരുന്നുകള്‍ക്കു പത്തു ശതമാനത്തിലധികം വില വര്‍ധിക്കും. ഇതു സാധാരണക്കാരും പാവപ്പെട്ടവരുമായ രോഗികളെ ഗുരുതമായി ബാധിക്കും. മരുന്നു കമ്പനികള്‍ക്കുവേണ്ടി സാധാരണക്കാരെ കൊള്ളയടിക്കാനുള്ള ഈ നീക്കത്തില്‍ നിന്നു മോദി സര്‍ക്കാര്‍ ഉടന്‍ പിന്തിരിയണം.
കഴിഞ്ഞ ഡിസംബറില്‍ 100 മരുന്നുകളെ അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഈ മരുന്നുകളുടെ വില വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തിരുമാനം. വന്‍കിട മരുന്നു കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കി കൊടുക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."