മാര്‍.ആന്‍ഡ്രൂസ് താഴത്ത് ഇടവക സന്ദര്‍ശനം നടത്തി
എരുമപ്പെട്ടി: തൃശൂര്‍ അതിരൂപത മെത്രാപൊലീത്ത മാര്‍.ആന്‍ഡ്രൂസ് താഴത്ത് പതിയാരം സെന്റ്. ജോസഫ് ഇടവകയില്‍ സന്ദര്‍ശനം നടത്തി. ഇടയ സന്ദര്‍ശനത്തിനെത്തിയ മാര്‍.ആന്‍ഡ്രൂസ് താഴത്ത് പിതാവിന് ഊഷ്മളമായ സ്വീകരണമാണ് ഇടവകാഗംങ്ങള്‍ ഒരുക്കിയിരുന്നത്.
നെല്ലുവായ് സെന്ററില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പിതാവിനെ ദേവാലയത്തിലേക്ക് ആനയിച്ചു. പള്ളിയിലെത്തിയ പിതാവിന് കൈകാരന്‍മാരായ ആളൂര്‍ തോമാസ് വിന്‍സെന്റ്, ശ്രാക്കത്ത് സക്കറിയാസ് തങ്കച്ചന്‍ എന്നിവര്‍ ചേര്‍ന്ന് ഹാരവും ബൊക്കയും നല്‍കി സ്വീകരിച്ചു. ഇടവകയിലെ ബാലികമാര്‍ അവതരിപ്പിച്ച സ്വാഗത നൃത്തവും ശ്രദ്ധേയമായി.
അള്‍ത്താരയ്ക്ക് മുന്നിലെ ഭദ്ര ദീപം തെളിയിച്ചതിന് ശേഷം പിതാവ് കാഴ്ച ദ്രവ്യങ്ങള്‍ സ്വീകരിച്ചു. തുടര്‍ന്ന് ദിവ്യബലിക്ക് ആന്‍ഡ്രൂസ് താഴത്ത് മുഖ്യ കാര്‍മികത്വം വഹിച്ചു.സ്‌നേഹ വിരുന്നിന് ശേഷം കുടുംബ യൂനിറ്റ് സന്ദര്‍ശനവും നടന്നു.
ഇടവക വികാരി ഫാ.ഫ്രിന്റോ കുളങ്ങര, ജനറല്‍ കണ്‍വീനര്‍ എ.വി.ജോണി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."