വീട്പണിയാനുള്ള സാങ്കേതിക തടസംനീക്കും: മന്ത്രി ഇ.ചന്ദ്രശേഖരന്‍
തൃശൂര്‍: ബെയ്‌സിക് ടാക്‌സ് രജിസ്റ്ററില്‍ നിലം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്ത് വീട്പണിയാന്‍ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസം നീക്കുന്നതിനുള്ള കരട് ബില്ല് നിയമവകുപ്പിന്റെ പരിഗണനയിലാണെന്ന് റവന്യു ഭവനിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. മേലൂര്‍ മുരിങ്ങൂര്‍ വടക്കുംമുറി വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഓഫിസ് അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിയസഭാ സമ്മേളനത്തില്‍ ഇത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. നാല്‍പത് ലക്ഷം രൂപ ചെലവഴിച്ച് 1050 ചതുരശ്ര അടിയിലാണ് മലൂര്‍ മുരിങ്ങൂര്‍ വടക്കുംമുറി വില്ലേജ് ഓഫിസിന്റെ പുതിയ മന്ദിരം നിര്‍മിച്ചിട്ടുള്ളത്. ബി.ഡി ദേവസ്സി എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എ.കൗശിഗന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷീജു താക്കോല്‍ദാനം നിര്‍വഹിച്ചു. ജില്ലാപഞ്ചായത്തംഗം അഡ്വ. കെ.ആര്‍ സുമേഷ്, ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.ഡി തോമസ്, മേലൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വനജ ദിവാകരന്‍ എന്നിവര്‍ സംബന്ധിച്ചു. മേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ബാബു സ്വാഗതവും, ചാലക്കുടി തഹസില്‍ദാര്‍ പി.കെ ബാബു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."