HOME
DETAILS

കര്‍ഷക പെന്‍ഷന്‍ അടിയന്തരമായി വിതരണം ചെയ്യണം: കിസാന്‍സഭ

  
backup
September 25 2016 | 22:09 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4


തൃശൂര്‍: നിലവിലുള്ള കര്‍ഷക പെന്‍ഷന്‍ 500ല്‍ നിന്ന് 1000 രൂപയായി വര്‍ധിപ്പിച്ചത് കുടുശിക സഹിതം അടിയന്തരമായി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് കിസാന്‍ സഭ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. കേരളത്തില്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലവിലുള്ള സാമൂഹ്യ പെന്‍ഷനുകളും മറ്റു പെന്‍ഷനുകളും വര്‍ധിപ്പിക്കുകയും കുടുശിക തീര്‍ത്ത് ഒരുമാസത്തെ ആഡ്വാന്‍സോടുകൂടി കൊടുത്ത സര്‍ക്കാരിന്റെ നടപടിയെ അഭിനന്ദിക്കുകയും അതോടൊപ്പം കര്‍ഷക പെന്‍ഷന്‍ വര്‍ധിപ്പിക്കാതിരിക്കുകയും യഥാസമയം നല്‍കാതിരിക്കുന്ന നടപടിയില്‍ കണ്‍വന്‍ഷന്‍ അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 2016ലെ മെമ്പര്‍ഷിപ്പുമായി ബന്ധപ്പെട്ട് കെ.കെ വാരിയര്‍ സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ കിസാന്‍ സഭ് സംസ്ഥാന പ്രസിഡന്റ് വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി വസന്തകുമാര്‍ അധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ജെന്നി ജോസഫ്, കിസാന്‍ സഭ് ജില്ലാ ഭാരവാഹികളായ കെ കെ ചന്ദ്രന്‍, കെ.കെ രാജേന്ദ്രബാബു, എം.ജി നാരായണന്‍, പി.എം നിക്‌സന്‍, അജിത രാധാകൃഷ്ണന്‍, ടി.വി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കൃഷിഭവന്‍ വഴി സംഭരിച്ച നാളികേരത്തിന്റെ വില കുടുശ്ശിക സഹിതം കൊടുത്തു തീര്‍ക്കണമെന്നും കണ്‍വന്‍ഷന്‍ അഭിപ്രായ പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. കിസാന്‍ സഭ ജില്ലാ സെക്രട്ടറി എന്‍.കെ സുബ്രഹ്മണ്യന്‍ സ്വാഗതവും കിസാന്‍സഭ ജോയിന്റ് സെക്രട്ടറി കെ കെ സുബ്രമണ്യന്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago