HOME
DETAILS

ഹനീഫ വധം: പ്രത്യേക അന്വേഷണസംഘം ബന്ധുക്കളുടെ മൊഴിയെടുത്തു

  
backup
September 25 2016 | 22:09 PM

%e0%b4%b9%e0%b4%a8%e0%b5%80%e0%b4%ab-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b5%87%e0%b4%95-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7


ചാവക്കാട്: തിരുവത്രയില്‍ വധിക്കപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫയുടെ വീട്ടിലത്തെിയ പ്രത്യേക അന്വേഷണ സംഘം ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും അയല്‍വാസികളുടേയും മൊഴിയെടുത്തു.
ഇന്നലെ രാവിലെ 9 ഓടെയാണ് സംഘത്തലവന്‍  തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എം.ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമത്തെിയത്. ഹനീഫയുടെ മാതാവ് ഐഷാബീവി, ഭാര്യ ഷഫ്‌ന, അയല്‍വാസിയും ബന്ധുവുമായ എ.സി സലാം, പരിസരവാസിയും ഹനീഫയെ വധിക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ചിന്നക്കല്‍ ഷറഫുദ്ധീന്റെ ഭാര്യ നസിയ, ഹനീഫയുടെ വീടിന്റെ കിഴക്ക് ഭാഗത്ത് താമസിക്കുന്ന കരിമ്പി ഫസി എന്നിവരില്‍ നിന്നാണ് സംഘം മൊഴിയെടുത്തത്.
സ്ത്രീകളില്‍ നിന്ന് മൊഴിയെടുക്കാനായി ചാവക്കാട് സ്റ്റേഷനിലെ വനിത സി.പി.ഒ സുശീലയും സംഘത്തിലുണ്ടായിരുന്നു. ഹനീഫ വധത്തെ തുടര്‍ന്ന് പ്രതികളില്‍ ചിലരുടെ വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായിരുന്നു. ഇത്തരം കേസുകളില്‍ പ്രതികളാക്കപ്പെട്ടവര്‍ തങ്ങള്‍ നിരപരാധികളാണെന്നും കേസ് പുനരന്വേഷിക്കണമെന്നും  സംസ്ഥാന പൊലിസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഹനീഫയുടെ പിതൃസഹോദരന്‍ എ.സി കോയ (65), മകന്‍ എ.കെ നജ്മല്‍ തുടങ്ങിയവരുള്‍പ്പെടെ ഹനീഫയുടെ ബന്ധുക്കളും സംഭവത്തിലെ സാക്ഷികളുമാണ് പരാതിക്കാര്‍. കൊല നടക്കുബോള്‍ സി.ഐ ആയിരുന്ന പി.അബ്ദുല്‍ മുനീര്‍, ഇദ്ദേഹം സ്ഥലംമാറിപ്പോയ ശേഷമത്തെിയ എ.ജെ ജോണ്‍സണ്‍, അന്നുണ്ടായിരുന്ന അഡീഷണല്‍ എസ്.ഐ എം.വി രാധാകൃഷണന്‍ എന്നിവരെ എതിര്‍ സാക്ഷികളാക്കി നല്‍കിയ പരാതിയില്‍  തങ്ങളെ മനപ്പൂര്‍വം പ്രതികളാക്കിയെന്നാണ് എ.സി കോയയുടേയും മകന്റേയും ആരോപണം. ഇത്തരത്തില്‍ എട്ടു കേസുകളാണ് പൊലിസ് പലരുടെ പേരിലുമായെടുത്തിട്ടുള്ളത്. പരാതിയില്‍ പരാമര്‍ശിക്കുന്ന വീടുകളിലും പൊലിസ് സംഘം സന്ദര്‍ശനം നടത്തി. ഹനീഫയുടെ വീട്ടില്‍ രാവിലെ ആരംഭിച്ച മൊഴിയെടുക്കല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നീണ്ടു. ഇതിനിടയില്‍ മറ്റ് ഓഫിസര്‍മാരാണ് ആക്രമണം നടന്ന വീടുകള്‍ പരിശോധിച്ചത്. പരാതിക്കാരായ വീട്ടുകാരോട് ചാവക്കാട് റെസ്റ്റ് ഹൗസിലത്തൊനും ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് കൊണ്ടു വന്ന വാഹനം കൂടാതെ ചാവക്കാട് സ്റ്റേഷനില്‍ നിന്നുള്ള വാഹനവും സംഘം ഉപയോഗിക്കുന്നുണ്ട്. ജിസ്റ്റണ്‍, രതീഷ്, ജയരാജ് എന്നീ മൂന്ന് സബ് ഇന്‍സ്‌പെക്ടര്‍മാരുള്‍പ്പടെ എട്ട്‌പേരാണ സംഘത്തിലുള്ളത്. ഇവര്‍ ചാവക്കാട് ഗവ.റെസ്റ്റ് ഹൗസിലാണ് ശനിയാഴ്ച്ച മുതല്‍ ക്യാംപ് ചെയ്യുന്നത്.  





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago