മോദിയുടെ പദ്ധതികള്‍ സാധാരണക്കാരന് നേട്ടമുണ്ടാക്കിയില്ല: കെ.പി രാജേന്ദ്രന്
കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമേദി പദ്ധതി പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിപ്പോവുകയാണെന്നും സാധാരണക്കാരായ ജനങ്ങള്‍ക്ക് നേട്ടമുണ്ടാക്കുന്ന യാതൊരു പ്രവര്‍ത്തനങ്ങളും രാജ്യത്ത്് നടക്കുന്നില്ലെന്നും എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന് പറഞ്ഞു. കേരള ടെക്സ്റ്റൈല്‍ എംപ്ലോയീസ് ഫെഡറേഷന്(എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികളുടെ പ്രചരണത്തിന്റെ ഭാഗമായി കോടിക്കണക്കിന് രൂപയാണ് പത്രങ്ങള്‍ക്കും ചാനലുകള്‍ക്കുമായി ചെലവഴിച്ചത്. ഇതിനായ് 153 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. ജന്‍ ധന് യോജന പദ്ധതിയുടെ ഭാഗമായി രാജ്യത്തെമ്പാടും ജനങ്ങള്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതുവഴി 41000 കോടിയോളം രൂപയാണ് ഗവണ്മെന്റിലേക്ക് ഒഴുകിയത്. എന്നാല്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതിന്റെ തുടര്‍ച്ചയായി ഒരു ഗുണവും ജനങ്ങള്‍ക്ക് ലഭിച്ചില്ല. എന്നാല്‍ 52 ലക്ഷം കോടി രൂപയോളം സമ്പന്നര്‍ക്ക് ഇളവുകള്‍ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."