കക്കുളം ഹൈസ്കൂള്‍പടി അപകടമേഖലയായി
പാണ്ടിക്കാട്: കക്കുളത്തിനും മേലങ്ങാടിക്കുമിടയില് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതു തുടര്‍ക്കഥയായി. കുറഞ്ഞകാലയളവിനുള്ളില്‍ ഇവിടങ്ങളില്‍ ചെറുതും വലുതുമായ അഞ്ച് അപകടങ്ങളുണ്ടായി. രണ്ടു പേര് മരിക്കുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
നാലുദിവസം മുമ്പു നിയന്ത്രണം വിട്ട കാര്‍ നിസ്ക്കാരപള്ളിയിലേക്ക് ഇരച്ചുകയറി പള്ളിച്ചുമരിടിച്ചു തകര്‍ക്കുകയും കാര്‍ യാത്രികരായ രണ്ടുപേര്‍ക്കു സാരമായ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനൊടുവില്‍ ഇന്നലെ രാവിലെ 11 ന് ആളെയിറക്കാന്‍ നിര്‍ത്തിയ സ്വകാര്യ ബസന്നു പിറകില്‍ ടിപ്പര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ലോറിയിലുണ്ടായിരുന്ന ഒരാള്‍ക്കു പരുക്കേറ്റു. വ്യാഴാഴ്ച അപകടം നടന്ന സ്ഥലത്തോടു ചേര്‍ന്നാണു വീണ്ടും അപകടം നടന്നത്. അപകടം പ തിയിരിക്കുന്ന കക്കുളം ഹൈസ്കൂള്‍ പടിയില്‍ വാഹനങ്ങളുടെ വേഗത നിന്ത്രിക്കാന്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."