സമന്വയവിദ്യാഭ്യാസം നഷ്ടപ്രതാപം വീണ്ടെടുക്കുന്നു: അബ്ബാസലി തങ്ങള്‍
ഹിദായ നഗര്‍: സമന്വയവിദ്യാഭ്വാസം മുസ്‌ലിംസമുദായത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നുവെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി സംഘടന ഡി.എസ്.യുവിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍.
ദാറുല്‍ഹുദായുടെ സ്ഥാപിതതാത്പര്യമായ മതപ്രചാരണ പ്രവര്‍ത്തനങ്ങളടക്കം നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംഘടന കാലോചിതമായ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചുക്കൊണ്ടാണ് മുന്നേറുന്നത്. മതവിദ്യാഭ്യാസവും ഭൗതികവിദ്യാഭ്യാസവും സമന്വയിപ്പിച്ചു കൊണ്ടുള്ള ദാറുല്‍ഹുദായുടെ പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണ്. ലോകം സമന്വയവിദ്യാഭ്യാസത്തിന്റെ പ്രസക്തി മനസിലാക്കി വരികയാണെന്നും സ്ഥാപനത്തിന്റെ വിജ്ഞാനകുതിപ്പില്‍ ഇത്തരം വിദ്യാര്‍ഥി സംഘടനകളുടെ സാന്നിധ്യം ഒഴിച്ചുകൂടാനാകാത്തതാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടനത്തിനോടനുബന്ധിച്ച് മെമ്പര്‍ഷിപ്പ് വിതരണവും വാഴ്‌സിറ്റി ലെക്ച്ചര്‍ ഇബ്രാഹിം ഫൈസി രചിച്ച പുസ്തക പ്രകാശനവും നടന്നു. സ്ഥാപന സെക്രട്ടറി യു ഷാഫി ഹാജി, പീ.ജി ഡീന്‍ കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി, ഇബ്രാഹിം ഫൈസി, ഡി.എസ്.യു പ്രസിഡന്റ് ജാസിം കൊണ്ടോട്ടി, സെക്രട്ടറി ലത്തീഫ് പാലത്തുങ്കര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."