പൊന്നാനി താലൂക്ക് ആശുപത്രി അവസ്ഥ പരിതാപകരം; അടിയന്തിര പരിഹാരം വേണമെന്ന് പ്രതിപക്ഷം
പൊന്നാനി: പൊന്നാനി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്കു പരിഹാരമാകുന്നില്ല. സെപ്റ്റിക് ടാങ്ക് പൊട്ടി ഒലിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചയായി സൗജന്യ കഞ്ഞി വിതരണം മുടങ്ങി കിടക്കുകയാണ്. ശാന്തി പാലിയേറ്റീവ് ക്ലിനിക്കിന്റെ നേതൃത്വത്തിലാണു സൗജന്യ കഞ്ഞി വിതരണം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ നടത്തി വന്നിരുന്നത്.
എന്നാല്‍ ആശുപത്രി അങ്കണത്തിലെ ടാങ്ക് പൊട്ടി ഒലിച്ചതോടെ ദുര്‍ഗന്ധം കാരണം കഞ്ഞി വിതരണം ചെയ്യാന്‍ സാധിക്കാതെ വന്നിരിക്കുകയാണ്. ആശുപത്രി അധികൃതരെ നിരവധി തവണ അറിയിച്ചിട്ടും ഇതിനുള്ള ഒരു പരിഹാരവും ഉണ്ടായിട്ടില്ല.
ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ അഭാവമാണു നൂറുകണക്കിനു രോഗികളെ വലക്കുന്നത്. ഒരു ഡോക്ടര്‍മാത്രമാണ് ഇപ്പോള്‍ ഗൈനക്കോളജി വിഭാഗത്തിലുള്ളത്. അമിത ജോലി ഭാരം മൂലം തിങ്കളാഴ്ചമുതല്‍ ജോലി ചെയ്യാന്‍ സാധിക്കില്ല എന്നു ഡോക്ടര്‍ താലൂക്കാശുപത്രി സൂപ്രണ്ടിനു കത്തു നല്‍കിയിട്ടുണ്ട്. ഇതോടെ ഗൈനക്കോളജി വിഭാഗത്തിന്റെ അവസ്ഥ കൂടുതല്‍ പരിതാപകരമാകും. അതിനാല്‍ ആശുപത്രിയുടെ ശോചനീയാവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ചെയര്‍മാന്‍ സമയം കണ്ടെത്തി അടിയന്തിര യോഗം ചേരണമെന്നു പ്രതിപക്ഷ നേതാവ് എം.പി നിസാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."