സംവരണാനുകൂല്യം പുനഃസ്ഥാപിച്ചു കിട്ടണമെന്ന്
പാലക്കാട്: മുന്‍പ് ലഭിച്ചിരുന്ന ഒ.ബി.സി സംവരണാനുകൂല്യം പുനഃസ്ഥാപിച്ചു കിട്ടണമെന്ന് നായിഡു ഫാമിലി വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
കേരളപ്പിറവി കാലഘട്ടത്തില്‍ നായിഡു സമുദായം കേരളത്തില്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങളോടെ ഒ.ബി.സി പട്ടികയില്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് നഷ്ടപ്പെടുകയുമായിരുന്നുവെന്ന് സമ്മേളനത്തില്‍ പറഞ്ഞു.
മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. സമുദായത്തില്‍ അംഗബലം കൂടുതലായിരുന്നെങ്കില്‍ മുന്‍പു തന്നെ ആനുകൂല്യം ലഭിച്ചേനെ, അതിനു കാരണം ഓരോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പിനു പിന്തുണ വേണ്ടതിനാല്‍ സമീപിക്കുമെന്നതു കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ്. മുത്തുസ്വാമി നായിഡു അധ്യക്ഷനായി. ഷാഫി പറമ്പില്‍ എം.എല്‍.എ, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ മുഖ്യാതിഥികളായി. കൃഷ്ണന്‍ അഞ്ചേരി, അളഗിരി സ്വാമി നായിഡു, കെ.ജി വേണുഗോപാല്‍, കെ. സുരേന്ദ്രന്‍, പുഷ്പന്‍, ജപ്രകാശ് ആല്‍പ്പാറ, ലജപതി നായിഡു സംസാരിച്ചു.
ജില്ലാഭാരവാഹികള്‍: എസ്. കൃഷ്ണമൂര്‍ത്തി (പ്രസി), പി. മുരളീധരന്‍, അര്‍ജുനന്‍(വൈ.പ്രസി), ഡി. കൃഷ്ണമൂര്‍ത്തി (സെക്ര), ബാബു, രാജന്‍ (ജോ.സെക്ര), എന്‍. കൃഷ്ണമൂര്‍ത്തി (ഖജാ).
സംസ്ഥാന ഭാരവാഹികള്‍ എസ്. മുത്തുസ്വാമി നായിഡു (പ്രസി), എം.എല്‍ രാമകൃഷ്ണന്‍ (സെക്ര), കെ.ജി വേണുഗോപാല്‍ (ഖജാ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."