കളഞ്ഞുകിട്ടിയ അഞ്ചുപവന്‍ സ്വര്‍ണമാല തിരികെ നല്‍കി ഹുസൈന്‍ മാതൃകയായി
തൊടുപുഴ: കളഞ്ഞുകിട്ടിയ നവവധുവിന്റെ അഞ്ചുപവന്‍ സ്വര്‍ണമാല ഉടമയെ കണ്ടെത്തി തിരികെ നല്‍കി മഠത്തിക്കണ്ടം കലയിത്തിങ്കല്‍ ഹുസൈന്‍ മാതൃകയായി. ശനിയാഴ്ച വൈകിട്ട് നാലിനാണ് ഹുസൈന് പെരുമ്പിള്ളിച്ചിറ ഭാഗത്തുവച്ച് സ്വര്‍ണമാല വഴിയില്‍ നിന്ന് ലഭിച്ചത്. സ്വര്‍ണമാണെന്ന് പിന്നീടാണു മനസിലായത്. അയല്‍പക്കത്തെ ഒരു വീട്ടില്‍ അടുത്ത ദിവസം വിവാഹവുമായി ബന്ധപ്പെട്ട് നിരവധിപേര്‍ വന്നു പോയിരുന്നു. അവരില്‍ ആരുടെയങ്കിലുമാകാമെന്ന സംശയത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഉടമയെ കണ്ടെത്താനായില്ല. ഒടുവില്‍ പൊലിസിന് കൈമാറാന്‍ തീരുമാനിച്ചു.
ഇളംദേശം കലയത്തിങ്കല്‍ അസ്ഹറുദ്ദീന്റെ ഭാര്യ സൈനബയുടെ മാലയായിരുന്നു നഷ്ടപ്പെട്ടത്. സെപ്റ്റംബര്‍ നാലിനായിരുന്നു ഇവരുടെ വിവാഹം. വിരുന്നു സല്‍ക്കാരത്തിനായി ബൈക്കില്‍ ബന്ധുവീട്ടിലേക്ക് പോകുമ്പോഴായിരുന്നു മാല നഷ്ടമായത്.
ഇവര്‍ ഉടന്‍ തൊടുപുഴ പൊലിസില്‍ വിവരം അറിയിച്ചിരുന്നു. ഹുസൈന്‍ പൊലിസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ വിവരം അറിഞ്ഞ് അസ്ഹറുദ്ദീനും അവിടെയത്തി. സ്ഥലത്തുണ്ടായിരുന്ന ജില്ലാ പൊലിസ് മേധാവി എ.വി ജോര്‍ജിന്റെ സാന്നിധ്യത്തില്‍ സ്വര്‍ണമാല ഉടമസ്ഥന് കൈമാറി. ഹുസൈന്റെ സത്യസന്ധതയെ പൊലിസ് മേധാവി പ്രകീര്‍ത്തിച്ചു. പാരിതോഷികമായി 500 രൂപയും പ്രശംസാപത്രവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."