'എല്ലാവരും പാടത്തേക്ക്' പദ്ധതിക്ക് വള്ളിക്കുന്നില്‍ തുടക്കം
വള്ളിക്കുന്ന്: 'എല്ലാവരും പാടത്തേക്ക് ' പദ്ധതിക്ക് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ ആവേശകരമായ തുടക്കം. ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ജനകീയ കൃഷി ഞാറുനടീല്‍ ഉല്‍സവം കുറിയപ്പാടത്ത് വച്ചാണ് നടന്നത്.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന ഉദ്ഘാടനം ചെയ്തു.
വള്ളിക്കുന്ന് സി.ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് ക്ലബ്, എന്‍.എസ്.എസ് യൂനിറ്റ്, ജെ.ആര്.സി എന്നിവയില്‍ അംഗങ്ങളായ നൂറോളം വിദ്യാര്‍ഥികളും കൃഷി ഉദ്യോഗസ്ഥരും അധ്യാപകരും ചേര്‍ന്ന് ഒരേക്കറോളം വരുന്നവയലില് ഞാറു നട്ടു. കൃഷി ഉദ്യോഗസ്ഥരാണ് കൃഷിയിറക്കിയത്. കേരള സര്‍ക്കാര്‍ നെല്‍വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി 'എല്ലാവരും പാടത്തേക്ക് ' എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പരിപാടിയില്‍ കൃഷി ഓഫിസര്‍ സംഗീത, കൃഷി അസിസ്റ്റന്റുമാരായ വിജയലക്ഷ്മി, സനില്‍, രേഷ്മ, മിലിന്, സി.ബി.എച്ച്.എസ്.എസ്.പ്രിന്‍സിപ്പല്‍ കൃഷ്ണാനന്ദന്, അധ്യാപകരായ ശശികുമാര്‍, സജിത്, ആശിഷ്, പി.ടി.എ പ്രസിഡന്റ് രാജന്, വാര്‍ഡ് അംഗങ്ങളായ വേലായുധന്, അജയ്ലാല്, ഷൈമലത, സതിദേവി, ബ്ലോക്ക് മെമ്പര്‍ ബിന്ദു, വി.കെ.രാമചന്ദ്രന്, തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."