HOME
DETAILS
MAL
ലോകത്തിലെ 90 ശതമാനം പേരും ശ്വസിക്കുന്നത് അശുദ്ധവായുവെന്ന് ലോകാരോഗ്യ സംഘടന
backup
September 27 2016 | 06:09 AM
ജനീവ: ലോകത്തില്‍ 10 ല്‍ ഒമ്പത് പേരും ശ്വസിക്കുന്നത് മലിനീകരിക്കപ്പെട്ട വായുവാണെന്ന് ലോകാരോഗ്യ സംഘടന. കുറഞ്ഞത് വര്‍ഷത്തില്‍ 60 ലക്ഷം പേര് അശുദ്ധവായു ശ്വസിക്കുന്നതുവഴി മരണപ്പെടുന്നുവെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട്.
മലിനീകരണം തടയുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അതിനായി ഇനിയും വൈകിക്കരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
നഗരങ്ങളിലാണ് ഇതിന്റെ തോത് അധികവും. ലോകത്തെ പ്രധാനപ്പെട്ട 3000 പട്ടണങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ നിന്നും 92 ശതമാനം പേരും ജീവിക്കുന്നത് വായുമലിനീകരണം കൂടിയ മേഖലയിലാണെന്ന് കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."